പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലേഖനങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വേനല്‍ വന്നു രോഗങ്ങളും
WDWD
സ്കൂളടച്ചു.വേനല്‍ കടന്ന് വന്നു കഴിഞ്ഞു. കളിക്കാനും ഉല്ലാസ യാത്ര പോകാനുമുള്ള സമയം ആണ് ഇപ്പോഴത്തേത്.

എന്നാല്‍, ഇത് അസുഖങ്ങളുടെയും മാസമാണ്. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം രോഗങ്ങള്‍ ബാധിക്കുന്നതിന് ഇടയാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൊതുകുകള്‍ക്ക് പെറ്റുപെരുകാനുള്ള അന്തരീക്ഷമാണ് ഇപ്പോഴുള്ളതെന്നതാണ് രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്.

ടൈഫോയ്ഡ്, അതിസാരം, മഞ്ഞപ്പിത്തം, ഉദരരോഗങ്ങള്‍ എന്നിവ പിടിപെടാന്‍ ഈ കാലാവസ്ഥയില്‍ സാധ്യതയുണ്ട്. മലമ്പനി, ഡെങ്കിപ്പനി എന്നിവയ്ക്കെതിരെയും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കൊതുകുകളെ നശിപ്പിക്കാന്‍ ശ്രദ്ധ ജനങ്ങള്‍ പുലര്‍ത്തേണ്ടതാണ്.

കടുത്തപനിയും തലവേദനയും 24 മണിക്കൂറില്‍ കൂടുതല്‍ നീണ്ട് നില്‍ക്കുകയാണെങ്കില്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകിച്ചും.

വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ശരീരത്തില്‍ നിന്ന് ധാരാളം ജലാംശം നഷ്ടപ്പെടുന്നത് പരിഹരിക്കാന്‍ ഇത് സഹായകമാണ്. എന്നാല്‍, പാതവക്കില്‍ നിന്നും മറ്റും ലഭിക്കുന്ന വെള്ളം ഒഴിവാക്കുക തന്നെ വേണം. ശുദ്ധമായ ജലമല്ലെങ്കില്‍ ജലജന്യ രോഗങ്ങള്‍ പിടിപെടാം എന്നതിനാലാണിത്. മഞ്ഞപ്പിത്തം, അതിസാരം എന്നിവ ജലത്തില്‍ കൂടി പകരാം.

പാകം ചെയ്ത ആഹാരം അധികം കഴിയും മുന്‍പ് കഴിക്കാന്‍ ശ്രദ്ധിക്കുന്നത് പ്രയോജനം ചെയ്യും. ഭക്‍ഷ്യവിഷബാധ ഏല്‍ക്കാതിരിക്കാന്‍ ഇത് സഹായകമാണ്. പാതവക്കില്‍ മുറിച്ച് വച്ചിരിക്കുന്ന പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും പാകം ചെയ്യാതെ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
കൂടുതല്‍
കാലാവസ്ഥാ മാറ്റവും ആരോഗ്യവും
ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
രോഗ ഭീകരതയുമായി മാര്‍ബര്‍ഗ് വൈറസ്
സെക്സ്‌ സോ‌മ്‌നിയ തിരിച്ചറിയുക
എന്ത്‌കൊണ്ട് ചായ ?
കേഴ്വിക്കപ്പുറത്തെ ശബ്ദലോകത്തില്‍