ചൂടുവെള്ളമോ പച്ചവെള്ളമോ?
രണ്ടും ആവാം.
ശുദ്ധമായ പച്ചവെള്ളം കുടിക്കുന്നതാണ് നല്ലത്. അതു ശരീരം പെട്ടെന്ന് വലിച്ചെടുക്കുന്നു. കൊഴുപ്പ് ഉരുക്കാനും പച്ചവെള്ളത്തിനാണ് ശക്തികൂടുതല്‍.
പക്ഷെ ചൂടുവെള്ളം കുടിക്കാനാണ് എളൂപ്പം. ചുക്കുവെള്ളം, ജ-ീരകവെള്ളം, കരിങ്ങാലി വെള്ളം സൂപ്പ് ചായ എന്നിങ്ങനെ ചൂടുവെള്ളം കുടിക്കുന്നത് നാം അറിയുകയേ ഇല്ല.
എത്ര വെള്ളം കുടിക്കണം?
രണ്ട് ലിറ്റര്‍ വെള്ളം ദിവസേന കുടിക്കണം - എതാണ്ട് 8/9 ഗ്ളാസ്. 12 ഗ്ളാസ് വെള്ളം കുടിക്കാന്‍ കഴിഞ്ഞാല്‍ ഭേഷായി! നമ്മുടെ ശരീരത്തില്‍ 70 ശതമാനവും വെള്ളമാണ്. വെള്ളം വേണ്ടത്ര കിട്ടിയില്ലെങ്കില്‍ ശരീരം സ്വന്തം ജ-ലാംശം ഉപയോഗിച്ചു തീര്‍ത്തു തുടങ്ങും. പിന്നെ രോഗാവസ്ഥയാവും
ഭക്ഷണം കഴിക്കാതെ കുറേകാലം ജ-ീവിക്കാം ;പക്ഷെ വെള്ളം കുടിക്കാതെ ജ-ീവിക്കുക വിഷമം ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കില്‍ വെള്ളം അത്യാവശ്യമാണ്. ശരീരത്തിലെ ദുഷ്ടുകളും, വിഷാംശങ്ങളും പുറത്തുകളയാനും വെള്ളം കൂടിയേ തീരൂ.
|