ദിവസേന ഒരു ആപ്പിള്‍
ദിവസേന ഒരു ആപ്പിള്‍ കഴിക്കൂ ഡോക്ടറെ കാണുന്നത് ഒഴിവാക്കൂ എന്ന ഇംഗ്ളീഷ് പഴമൊഴിയുടെ പൊരുള്‍ ജ-ലാംശമുള്ള പഴങ്ങള്‍ കഴിച്ചാല്‍ ആരോഗ്യം നന്നാവും എന്നുതന്നെയാണ്. ആപ്പിള്‍ എന്നത് ഒരു ഉദാഹരണം മാത്രം.
ആപ്പിളിന്‍റെ 98 ശതമാനവും ജ-ലാംശമണ്; കലോറിയാവട്ടെ നന്നെ കുറവ്. അതേ വലുപ്പത്തിലുള്ള ലഡ്ഡുവോ മധുരപലഹാരങ്ങളോ കഴിച്ചാല്‍ കിട്ടുന്നതിന്‍റെ 20 ഇരട്ടി കുറവ്.
ജ-ലാംശമുള്ള ആഹാരം ശരീരത്തില്‍ അധികനേരം തങ്ങി നില്‍ക്കാതെ വേഗം പുറത്തു പോവുന്നു. ഇത് തടിയന്മാര്‍ക്ക് ഗുണകരമാണെന്ന് ദില്ലി സര്‍ ഗംഗാറാം ആശുപത്രിയിലെ പൊണ്ണത്തടി നിയന്ത്രണ വിഭാഗത്തിലെ ഡോ പി. കെ. ചൗബെ പറയുന്നു.
ഇന്ത്യക്കാര്‍ ഉഷ്ണമേഖലയില്‍ പാര്‍ക്കുന്നത് കൊണ്ട് സ്വാഭാവികമായും ധാരാളം വെള്ളം കുടിക്കും. പക്ഷെ ഫാസ്റ്റ് ഫുഡ് സംസ്കാരം ഈ വെള്ളം കുടി മുട്ടിച്ചിരിക്കുകയാണ്. ഫലമോ? പുരുഷന്മാരില്‍ 37 ശതമാനവും, സ്ത്രീകളില്‍ 47 ശതമാനവും വൃഥാസ്ഥൂലതക്ക് ഇരയായിരിക്കുന്നു.
.
|