പ്രധാന താള്‍  മറ്റുള്ളവ  ആരോഗ്യം  ലേഖനങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ആണിനെ അറിയുക
സ്ത്രീകള്‍ സഹജമായ തെറ്റുകള്‍ തിരിച്ചറിയുക
മെലിയാനുള്ള ഭക്ഷണമൊക്കെ കഴിക്കുന്നില്ലേ, മുടി ഇടത്തോട്ടു ചരിച്ചു കെട്ടുന്നതല്ലേ ഭംഗി തുടങ്ങിയ സ്ത്രീകള്‍ കൊതിക്കുന്ന ചോദ്യങ്ങളൊന്നും സ്ത്രീകള്‍ കരുതുന്നതു പോലെപുരുഷനില്‍ നിന്ന് ഉണ്ടാവണമെന്നില്ല. എല്ലം ഭംഗിയായി വന്നാല്‍ പുരുഷന്‍ ഇത് ആസ്വദിച്ചു എന്ന് അറിയുന്നതു തന്നെ ഒരു ഭാഗ്യമായി വേണം കരുതാന്‍.

സ്ത്രീയുടെ ഒരു പ്രധാന കുഴപ്പം വ്യക്തിബന്ധങ്ങളിലുള്ള ചെറിയ ചെറിയ കുഴപ്പങ്ങള്‍ ശ്രദ്ധിക്കാതെ പെടുന്നതാണ്. അങ്ങനെ വന്നാല്‍ വൈകാരികമായ സ്നേഹം ഒരു ദിനചര്യയായി മാറിപ്പോകും. രണ്ടുപേരും പരസ്പരം ശ്രദ്ധിക്കാതെ പോവുകയും ചെയ്യും.

കിടപ്പറകളില്‍ ഇതുപോലുള്ള പൊരുത്തക്കേടുകള്‍ കാണാം. പുരുഷനു വേണ്ടത് സെക്‍സാണ്. സ്ത്രീക്കിഷ്ടം പ്രണയ ലോലുപതയാണ്. അതാണ് സെക്‍സ് എന്നാണ് സ്ത്രീയുടെ വിചാരം. സ്ത്രീക്ക് ഒരുപാട് കാര്യങ്ങളെല്ലാം നടത്തി വേണം ലൈംഗികതയുടെ കൊടുമുടിയിലെത്താന്‍.

പുരുഷന് എല്ലാം എളുപ്പത്തിലാവണം, അതാണിഷ്ടം. പുരുഷന്‍ മാംസബദ്ധമായ രാഗത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ സ്ത്രീ ഓരോ ദിവസവും ആത്മീയമായ ഉദാത്തമായ രാഗത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്.

ഒന്നു തലോടാന്‍, ഒരു ചുംബനം ലഭിക്കാന്‍, ചില കൊച്ചുവര്‍ത്തമാനങ്ങള്‍ പറയാന്‍, പിന്നെ സുഖിപ്പിക്കുന്ന ചില മധുര നൊമ്പരങ്ങള്‍ പങ്കുവയ്ക്കാന്‍, അങ്ങനെ മെല്ലെ മെല്ലെ രതിയുടെ ഉത്തുംഗതയിലേക്ക് എത്തിച്ചേരാന്‍ സ്ത്രീ കൊതിക്കുമ്പോള്‍ സ്ത്രീയുടെ നി‌മ്നോന്നതങ്ങള്‍ കണ്ട് ഉത്തേജിതനായി, അപ്പോള്‍ തന്നെ കാര്യം നടത്തി സംതൃപ്തിയടയാനാണ് പുരുഷന്‍റെ വ്യഗ്രത.

ഈ സത്യം സ്ത്രീ മനസിലാക്കിയാല്‍ ഒരു പരിധി വരെ വിരുദ്ധ ധ്രുവങ്ങളെ മധ്യബിന്ദുവിലേക്ക് അടുപ്പിക്കാന്‍ കഴിയുന്നു.

സ്വയം തെറ്റുകാരാണെന്ന് സമ്മതിക്കാന്‍ സ്ത്രീകള്‍ക്ക് അല്‍പ്പം മടിയാണ്. എല്ലാ തെറ്റും പുരുഷന്‍, പുരുഷ സമൂഹം ഉണ്ടാക്കിവച്ചതാണെന്നാണ് ഇപ്പോഴും അവരുടെ നിലപാട്. നിയമങ്ങള്‍ ഉണ്ടാക്കുന്നതും കാര്യങ്ങള്‍ നടത്തുന്നതും എല്ലാം പുരുഷന്മാരാണ്, അതുകൊണ്ട് എല്ലാത്തിനും ഉത്തരവാദികള്‍ പുരുഷന്മാര്‍ തന്നെ.

ഫെമിനിസവും സ്ത്രീയുടെ ലൈംഗിക വിപ്ലവവും വിജയിച്ച ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സ്ത്രീയും പുരുഷനും എല്ലാറ്റിനും തുല്യ ഉത്തരവാദികളാണെന്ന് സ്ത്രീ കരുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
1| 2
കൂടുതല്‍
അന്തര്‍മുഖരുടെ ഹൃദയം ദുര്‍ബലം!
കോണ്ടം ഉണ്ടായതെങ്ങനെ ?
പഴം കഴിച്ചാല്‍ പത്തുണ്ട് കാര്യം
ഏഷ്യക്കാര്‍ വേഴ്ചയില്‍ താമസിച്ച്!
ഇന്ന് ഡോക്ടര്‍മാരുടെ ദിനം
വായു മലിനീകരണം സ്ത്രീകള്‍ക്ക് മാരകം