കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » രാജന്‍ പി ദേവിനെ പോലെ വില്ലനാകാന്‍ മകനും! (Rajan P Dev's son debuts as villian!)
കഥാപുരുഷന്‍
Feedback Print Bookmark and Share
 
PRO
അന്തരിച്ച സിനിമാനടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ജുബിന്‍ രാജ് സിനിമാരംഗത്തേക്ക് കാലെടുത്ത് വയ്ക്കുകയാണ്. പിതാവ് അഭിനയിച്ച് ഫലിപ്പിച്ചത് ഏറെയും വില്ലന്‍ കഥാപാത്രങ്ങളാണ്. അതുകൊണ്ടുതന്നെയാവണം ജുബിന്‍ രാജിനും ലഭിച്ചിരിക്കുന്നത് വില്ലന്‍ വേഷം തന്നെ! വിനയന്‍ സംവിധാനം ചെയ്യുന്ന 'യക്ഷിയും ഞാനും' എന്ന പുതിയ ചിത്രത്തിലാണ്‌ വില്ലന്‍ വേഷത്തില്‍ ജുബിന്‍ രാജ് എത്തുന്നത്.

തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ നിന്ന്‌ ബിരുദപഠനം പൂര്‍ത്തിയാക്കിയ കണ്ണന്‍ എംബിഎക്കു ചേരാനുള്ള ഒരുക്കത്തില്‍ ആയിരുന്നു. അപ്പോഴാണ് വിനയന്റെ ഓഫര്‍ വന്നത്. സിനിമയെക്കുറിച്ചുള്ള പ്രാഥമികചര്‍ച്ച നടന്നുകഴിഞ്ഞതായി അറിയുന്നു.

അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍, എന്റെ പ്രിയപ്പെട്ട മുത്തുവിന്‌ എന്നീ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുള്ള ജുബിന്‍ രാജിന് അഭിനയം പുത്തരിയല്ല. കലാലയ നാടകങ്ങളില്‍ ഏറെ സജീവമായിരുന്നു ജുബിന്‍.

പ്രശസ്ത സംഗീത സംവിധായകന്‍ രവീന്ദ്രന്റെ മകന്‍ സാജന്‍ മാധവും ഈ സിനിമയിലൂടെ അരങ്ങേറുകയാണ്. നാലോളം പുതുമുഖങ്ങള്‍ അഭിനയിക്കുന്ന 'യക്ഷിയും ഞാനും' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബര്‍ പത്തിന്‌ തുടങ്ങും. ഒന്നരക്കൊടി രൂപാ ചെലവില്‍ ആകാശഗംഗയാണ് ഈ സിനിമ നിര്‍മിക്കുന്നത്.

ചിത്രത്തിന് കടപ്പാട് - ദേശാഭിമാനി
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: രാജന്, ജുബിന് രാജ്, വിനയന്, യക്ഷിയും ഞാനും, സാജന്