ബിപാഷ ബസു എന്ന മാദകത്തിടമ്പ്
|
ഇന്ത്യന്‍ സിനിമയിലെ യുവമാദകത്തിടമ്പ് ബിപാഷ ബസുവിന്‍റെ പിറന്നാളാണ് ജനുവരി ഏഴിന്. 1979 ജനുവരി ഏഴിന് കൊല്‍ക്കത്തിയിലായിരുന്നു ജനനം.
2003ല്‍ ഇറങ്ങിയ അമിത് സക്സേനയുടെ "ജിസം' എന്ന ഹിന്ദി ചിത്രത്തിലൂടെ ബിപാഷ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി. മലയാളിയായ മോഡല്‍ ജോണ്‍ എബ്രഹാമായിരുന്നു ചിത്രത്തിലെ നായകനായ കബീര്‍. ഇരുവരും പ്രണയിച്ചു കലഹിച്ചു ഇപ്പോഴിതാ വീണ്ടും അടുത്തു . വിവാഹിതരാവാന്‍ പോകുന്നു എന്നാണ്‍`` വാര്‍ത്ത
കബീറിനെ അംഗലാവണ്യത്തില്‍ മയക്കിയെടുത്ത്, കോടീശ്വരനായ ഭര്‍ത്താവിനെ കൊല്ലിക്കാനായിരുന്നു സോണിയയെന്ന ബിപാഷയുടെ ശ്രമം. ഈ ചിത്രത്തില്‍ കൊതിപ്പിക്കുന്ന ആകാരവടിവുകള്‍ കാട്ടിയും സെക്സിയായി അഭിനയിച്ചും ബിപാഷ ശ്രദ്ധേയയായി. മികച്ച വില്ലത്തിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡിനും ബിപാഷയെ പരിഗണിച്ചിരുന്നു.
അഞ്ച് അടി എട്ടിഞ്ച് ഉയരമുള്ള ബിപാഷ ഇരുണ്ട നിറക്കാരിയാണ്. ഇരുണ്ട മോഹം എന്നര്‍ത്ഥമുള്ള ഡീപ് ആണ് ബിപാഷയുടെ വിളിപ്പേര്.
കൊല്‍ക്കത്തയില്‍ വള ര്‍ന്നു... ബിസിനസ് പഠിച്ചു.. മോഡലായി.
|
2001ലെ അജ്നബി ആയിരുന്നു ആദ്യത്തെ സിനിമ. പിന്നീട് വന്ന റാമ്പ്, ജിസം എന്നീ സിനിമകള്‍ ബിപാഷയ്ക്ക് ഒട്ടേറെ അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുത്തു.
സോനു നിഗമിന്‍റെ കിമസ്മത്ത് എന്ന സംഗീത ആല്‍ബത്തിലും ബിപാഷ പ്രത്യക്ഷപ്പെടുന്നുണ്ട്.
നടന്‍ ദിനോ മോറിയയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ബിപാഷ ഇപ്പോള്‍ നടന്‍ ജോണ്‍ എബ്രഹാമിനൊപ്പമാണ്.
തമിഴില്‍ സജിന്‍ എന്ന ചിത്രത്തില്‍ വിജയിന്‍റെ നായകനായി അഭിനയിച്ചിട്ടുണ്ട്.