കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » പൃഥ്വി ഇനി കൊച്ചുകുഞ്ഞ്! (Prithvi's film Thanthonni)
അണിയറ
Feedback Print Bookmark and Share
 
വടക്കന്‍‌വീട്ടില്‍ കൊച്ചുകുഞ്ഞ്!

PRO
യുവ സൂപ്പര്‍താരം പൃഥ്വിരാജിന്‍റെ പുതിയ കഥാപാത്രമാണിത്. ആരെങ്കിലും പറയുന്നത് അനുസരിക്കുന്ന ശീലം കൊച്ചുകുഞ്ഞിനില്ല. തനിക്ക് തോന്നിയതു പോലെ അവന്‍ ജീവിക്കുന്നു. ഒരു താന്തോന്നി!

അതെ, താന്തോന്നിയാകാന്‍ തയ്യാറെടുക്കുകയാണ് പൃഥ്വിരാജ്. നവാഗതനായ ജോര്‍ജ്ജ് വര്‍ഗീസ് സംവിധാനം ചെയ്യുന്ന ‘താന്തോന്നി’ എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് ടി എ ഷാഹിദാണ്. ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാകുന്ന ഈ സിനിമയുടെ ചിത്രീകരണം നവംബര്‍ ആദ്യം എറണാകുളത്ത് തുടങ്ങും. ഒറ്റപ്പാലം, പോണ്ടിച്ചേരി, പൊള്ളാച്ചി, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും.

തമിഴ്, തെലുങ്ക് താരം ഷീലയാണ് ഈ സിനിമയില്‍ പൃഥ്വിരാജിന്‍റെ നായികയാകുന്നത്. കുടിയേറ്റ കര്‍ഷകരുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന താന്തോന്നി ആക്ഷന്‍ മൂഡുള്ള കുടുംബചിത്രമാണ്. കോടീശ്വരന്‍‌മാരുടെ തറവാട്ടില്‍, പന്ത്രണ്ടു മക്കളില്‍ ഏറ്റവും ഇളയവനായാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കൊച്ചുകുഞ്ഞ് എന്ന കഥാപാത്രത്തിന്‍റെ ജനനം. സഹോദരങ്ങളൊക്കെ വലിയവരാണ്. മന്ത്രി, ഡോക്ടര്‍, പൊലീസ് സൂപ്രണ്ട്, കളക്ടര്‍ എന്നിങ്ങനെയാണ് അവരുടെയൊക്കെ പദവികള്‍. പക്ഷേ ഇളയവന്‍ മാത്രം ഒരു താന്തോന്നിയായിത്തീര്‍ന്നു.

വൈശാഖ് ഫിലിംസിന്‍റെ ബാനറില്‍ രാജനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അലിഭായ് എന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ പരാജയത്തിന് ശേഷം ടി എ ഷാഹിദ് എന്ന തിരക്കഥാകൃത്ത് മലയാള സിനിമാലോകത്തു നിന്ന് അപ്രത്യക്ഷനായിരുന്നു. ബാലേട്ടന്‍, രാജമാണിക്യം പോലുള്ള ബമ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച ഷാഹിദ് ഒരു സിനിമാവനവാസത്തിലായിരുന്നു എന്ന് പറയാം.

അലിഭായിയുടെ പരാജയം ഏല്‍പ്പിച്ച ആഘാതം അത്ര വലുതായിരുന്നു. എന്തായാലും വനവാസകാലം കഴിഞ്ഞു, ഷാഹിദ് തിരിച്ചുവരികയാണ്. പൃഥ്വിക്ക് ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണ് താന്തോന്നിയിലേത്. പൃഥ്വിയുടെ കാക്കി എന്ന ചിത്രത്തിന്‍റെ തിരക്കഥ ഷാഹിദിന്‍റേതായിരുന്നു.

നാസര്‍, സായ്കുമാര്‍, ബിജുമേനോന്‍, ജഗതി, ലാലു അലക്സ്, അംബിക തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. നാല് പതിറ്റാണ്ടിന് ശേഷം കെ പി ഉദയഭാനു ചലച്ചിത്ര പിന്നണിഗാന രംഗത്തെത്തുന്നതും താന്തോന്നിയിലൂടെയാണ്. ടി എ ഷാഹിദ് രചിച്ച് തേജ് മെര്‍വിന്‍ ഈണമിട്ട “കാറ്റു പറഞ്ഞതും കടല് പറഞ്ഞതും കാലം പറഞ്ഞതും പൊള്ളാണേ...” എന്ന ഗാനമാണ് ഉദയഭാനു ആലപിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: പൃഥ്വിരാജ്, ടി എ ഷാഹിദ്, രവി ദ്രോണര്, മമ്മൂട്ടി, മോഹന്ലാല്, ജോഷി