കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » അണിയറ » ഓം ശാന്തി ഓം, തികഞ്ഞ മസാല
അണിയറ
Feedback Print Bookmark and Share
 
IFM
ബോളിവുഡ് ഏറെകാത്തിരുന്ന ഷാരൂഖ്-ഫര ഖാന്‍ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ല. ദീപിക പദുക്കോണിന്‍റെ രംഗപ്രവേശം ഈ ബോളിവുഡ് ചിത്ര സംഗീത മഴയില്‍ ഓര്‍മ്മിക്കപ്പെടും.

ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് ഇത് ‘കര്‍സ്’, ‘കുദ്രത്ത്’, ‘കരണ്‍ അര്‍ജ്ജുന്‍’ തുടങ്ങിയ ചിത്രങ്ങളുടെ പകര്‍പ്പാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇത് നിരാശപ്പെടുത്താത്ത ഒരു ബോളിവുഡ് ചിത്രമാണെന്നും ഒപ്പം പ്രേക്ഷകരെ ബോളിവുഡിന്‍റെ സുവര്‍ണ കാലമായ 1970 കളുടെ ഗൃഹാതുര സ്മരണകളില്‍ എത്തിക്കുമെന്നും ഫര തെളിയിച്ചു.

സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, ധര്‍മ്മേന്ദ്ര, അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, മിഥുന്‍ ചക്രവര്‍ത്തി, ഹൃതിക് റോഷന്‍ ലാറ ദത്ത, വിദ്യാ ബാലന്‍, ജൂഹി ചാവ്‌ല, പ്രീതി സിന്‍റ, റാണി മുഖര്‍ജി, സുഭാഷ് ഗായ്, കരന്‍ ജോഹര്‍, ഗോവിന്ദ തുടങ്ങി 37 പേരാണ് ഈ ചിത്രത്തില്‍ പ്രത്യേക വേഷങ്ങളില്‍ എത്തുന്നത്. ബോളിവുഡ് താരങ്ങളും പിന്നണി പ്രവര്‍ത്തകരും സ്വന്തം പേരുകളില്‍ തന്നെയാണ് ഈ ചിത്രത്തില്‍ മുഖം കാണിക്കുന്നത്.

IFM
മസില്‍മാനായി മാറിയ ഷാരൂഖ് ഒരു എക്സ്ട്രാ നടന്‍റെ വേഷത്തിലാണ് എത്തുന്നത്-ഓം പ്രകാശ് മഖിജ. ഓം സ്വപ്നം കാണുന്നതില്‍ ഒട്ടും പിന്നോട്ടല്ല. നായകനായി അഭിനയിക്കുകയാണ് ഓമിന്‍റെ വലിയ സ്വപ്നം! മിക്ക സമയവും സുഹൃത്തായ പപ്പു(ശ്രേയസ് താല്‍പ്പഡേ)വിനൊപ്പം കറങ്ങി നടക്കുകയാണ് ഓമിന്‍റെ പരിപാടി. ഇതോടൊപ്പം വീടിനടുത്ത് സ്ഥാപിച്ചിരിക്കുന്ന തന്‍റെ ആരാധനാ മൂര്‍ത്തിയായ നായിക, ശാന്തി(ദീപിക പദുക്കോണ്‍)യുടെ ചിത്രം കണ്ട് ആസ്വദിക്കുന്നതും ഓമിന്‍റെ ദൈനംദിനപരിപാടിയുടെ ഭാഗമാണ്!