ഞാന്‍ അമീറോ അക്ഷയോ അല്ല: മാധവന്
PRO
തന്നെ സോളോ ഹീറോ ആക്കി പടം ചെയ്യാന്‍ ധൈര്യമുള്ളവരാരും ബോളിവുഡിലില്ലേ? എന്ന ചോദ്യം ഉള്ളിലുണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ മാധവന്‍ പറയുന്നത് ഇങ്ങനെയാണ്:
“സിനിമ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഒറ്റനായക സങ്കല്‍പ്പം പലപ്പോഴും മാറ്റേണ്ടിവരും. മാര്‍ക്കറ്റിംഗ് എന്നത് വലിയ കാര്യമാണ്. മുടക്കുമുതല്‍ തിരിച്ചു പിടിക്കുന്നതിന് ഇനിഷ്യല്‍ കളക്ഷന്‍ ഒരു വലിയ ഘടകമാണ്. വലിയ ഇനിഷ്യല്‍ കളക്ഷന്‍ സൃഷ്ടിക്കാന്‍ ഞാന്‍ അക്ഷയ് കുമാറോ അമീര്‍ ഖാനോ അല്ല” - മാധവന്‍ വ്യക്തമാക്കുന്നു.
അമിതാഭ് ബച്ചന്‍ നായകനാകുന്ന ‘തീന്‍ പട്ടി’, അമീര്‍ ഖാന്‍റെ ‘ത്രീ ഇഡിയറ്റ്സ്’ എന്നിവയാണ് മാധവന്‍ അഭിനയിക്കുന്ന പുതിയ ഹിന്ദി സിനിമകള്‍.
