1. വിനോദം
  2. »
  3. സിനിമ
  4. »
  5. മുഖാമുഖം
  6. രണ്ടാമത്തെ നടി: പ്രവീണയ്ക്ക് പരാതി

Praveena complains on being second | രണ്ടാമത്തെ നടി: പ്രവീണയ്ക്ക് പരാതി

പ്രവീണ
PROPRO
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ച് നിമിഷങ്ങള്‍ക്കകം തന്നെ വിവാദവുമുയര്‍ന്നു. മികച്ച നടിക്കുള്ള പുരസ്കാരമാണ് താന്‍ പ്രതീക്ഷിച്ചിരുന്നതെന്ന് പ്രവീണ പറഞ്ഞു. രണ്ടാമത്തെ നടി എന്ന പ്രയോഗത്തോടുള്ള അതൃപ്തിയും പ്രവീണ പ്രകടിപ്പിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍റെ ഒരു പെണ്ണും രണ്ടാണും എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പ്രവീണയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം ലഭിച്ചത്.

“മികച്ച നടിക്കുള്ള പുരസ്കാരമാണ് ഞാന്‍ പ്രതീക്ഷിച്ചത്. അങ്ങനെ പ്രതീക്ഷിക്കാന്‍ കാരണം, ഞാന്‍ തന്നെയാണ് ഈ കഥാപാത്രത്തിന് ഡബ്ബ് ചെയ്തത് എന്നതുകൊണ്ടു കൂടിയാണ്. ഒട്ടേറെ വിദേശ ഫെസ്റ്റിവലുകളിലും ഒരു പെണ്ണും രണ്ടാണും പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. അവിടങ്ങളിലെല്ലാം എന്‍റെ കഥാപാത്രത്തിന് ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു.” - പ്രവീണ പറയുന്നു.

വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രിയങ്കയാണ് മികച്ച നടിക്കുള്ള പുരസ്കാരം നേടിയത്. “മികച്ച നടിക്കുള്ള പുരസ്കാരം പ്രിയങ്കയ്ക്ക് ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. പ്രിയങ്ക മികച്ച അഭിനേത്രിയാണ്. മറ്റാര്‍ക്കെങ്കിലുമാണ് ഈ അവാര്‍ഡ് ലഭിച്ചിരുന്നതെങ്കില്‍ ഒരുപക്ഷേ എനിക്ക് വിഷമമായേനേ” - പ്രവീണ പറയുന്നു.
About Writer
WEBDUNIA