1. വിനോദം
  2. »
  3. സിനിമ
  4. »
  5. മുഖാമുഖം

നിഷയ്ക്ക്‌ നല്ലവേഷം വേണം

നിഷയ്ക്ക്‌ നല്ലവേഷം വേണം ‘ഗോ’ നിഷ ഗുഗ്രു
FILEFILE
അമൊഗ എന്ന പേര് ആരും ഒരു പക്ഷേ ഓര്‍ക്കുന്നുണ്ടാകില്ല. രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ കണ്ടെത്തല്‍ നിഷാ ക്കൊത്താരി ജെ ജെ എന്ന സിനിമയിലൂടെ ദക്ഷിണേന്ത്യയില്‍ അരങ്ങേറുമ്പോള്‍ അതായിരുന്നു പേര്. മാധവന്‍റെ നായികയായിട്ടാണ് എത്തിയതെങ്കിലും ദക്ഷിണേന്ത്യയില്‍ ക്ലച്ചു പിടിച്ചില്ല. എന്നാല്‍ വര്‍മ്മയുടെ ‘ജെയിംസി’ലൂടെ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ്‌ നിഷ ബോളീവുഡ്ഡില്‍ അവതരിച്ചത്‌.

നിഷകോത്താരിയുടെ വരവോടെ രാംഗോപാല്‍ വര്‍മ്മയുടെ ക്യാമ്പില്‍ നിന്നും ഊര്‍മ്മിള മണ്ഡോദ്കര്‍ പതിയെ പുറത്തായി‌. തെന്നിന്ത്യയില്‍ നിഷ അവതരിച്ച ‘ജെ ജെ’യില്‍ സാരിയുടുത്ത സുന്ദരി പെണ്ണ്‌, ബോളീവുഡില്‍ എത്തിയപ്പോള്‍ ഗ്ലാമര്‍ ഗേളായി. വര്‍മ്മ ചിത്രങ്ങളില്‍ ചൂടന്‍ തരംഗമുയര്‍ത്തി‍യെങ്കിലും നിഷയ്ക്ക്‌ ബോളീവുഡ്‌ ഇപ്പോഴും മതിയായ അംഗീകാരം നല്‍കിയിട്ടില്ല, അത്‌ നിഷയ്ക്കും അറിയാം.

നീണ്ട കാത്തിരിപ്പിനു ശേഷം ഗ്ലാമര്‍സുന്ദരിക്ക് ഒരു മികച്ച വേഷം പേരുമാറിയ ‘ഷോലെ’ (രാംഗോപാല്‍ വര്‍മ്മ കി ആഗ്)യിലൂടെ ലഭിക്കുകയാ‍ണ്. ഹേമമാലിനി അനശ്വരമാക്കിയ ബസന്തിയെയാണ്‌ നിഷ അവതരിപ്പിക്കുന്നത്‌. തന്‍റേടിയായ ഗുഗ്രൂവിനെ കുറിച്ച്‌ നിഷയ്ക്ക പറയാന്‍ ഏറെ വിശേഷങ്ങള്‍..


ചോദ്യം: ബസന്തിയില്‍ നിന്നും ഗുഗ്രുവിന്‌ എന്തെല്ലാം മാറ്റങ്ങളുണ്ട്‌?


ഉത്തരം: എനിക്ക്‌ ഇതുവരെ കിട്ടിയതില്‍ ഏറ്റവും മികച്ച വേഷമാണ്‌ ഗുഗ്രു. ആരേയും കൂസാത്ത, ആരോടും ഇണങ്ങാത്ത തന്‍റേടിയായ പെണ്ണ്‌.രജനികാന്താണ്‌ ഗുഗ്രുവിന്‍റെ സൂപ്പര്‍ ഹീറോ. ബീഡിവലിയാണ്‌ ഇഷ്ടവിനോദം. ഓരോ ഷോട്ടിലും ഓരോ ഭാവങ്ങളായിരിക്കും ഗുഗ്രുവിന്‌. അവള്‍ ഓടിക്കുന്ന ഓട്ടോറിക്ഷ ലൈലയെ അവള്‍ വളരെയധികം സ്നേഹിക്കുന്നു. ഗുഗ്രുവിനും ബസന്തിക്കും ചില പൊതു സാമ്യമുണ്ടെങ്കിലും രണ്ടു പേരുടേയും സമീപനങ്ങള്‍ വളരെ വ്യത്യാസമുണ്ട്‌.എന്‍റെ കഥാപാത്രം ബസന്തി‍യുടേതു പോലാണെന്ന്‌ സിനിമ കണ്ടിറങ്ങുന്നവര്‍ പറയാന്‍സാധ്യതയില്ല.


ചോദ്യം:ബസന്തിയെ പോലെ ഗുഗ്രുവും പ്രേക്ഷകരാല്‍ സ്വീകരിക്കപ്പെടുമെന്ന്‌ കരുതുന്നുണ്ടോ?


ഉത്തരം: എനിക്ക്‌ പറ്റുന്നതിന്‍റെ പരമാവധി ഞാന്‍ ഗുഗ്രുവിന്‌ വേണ്ടി ചെയ്തിട്ടുണ്ട്‌. ചിത്രത്തിന്‍റെ റിലീസിന്‌ ശേഷം സംഭവിക്കേണ്ട കാര്യമാണ്‌. ഇനിയെല്ലാം കാലം തീരുമാനിക്കും


ചോദ്യം: രണ്ടാം ഷോലെയിലെ ചിത്രീകരണത്തിലെ അനുഭവം?


ഉത്തരം: ഒരു വ്യക്തി എന്ന നിലയില്‍ വളരാന്‍ എനിക്ക്‌ ഈ സിനിമയുടെ ചിത്രീകരണവേളയിലെ അനുഭവങ്ങള്‍ സഹായിച്ചി‍ട്ടുണ്ട്‌.


ചോദ്യം: നിഷയുടെ ‘ഗോ’ എന്ന ചിത്രം ഒടുവില്‍ റിലീസിങ്ങിന്‌ തയ്യാറെടുക്കുകയാണല്ലോ?


ഉത്തരം: നീണ്ട കാത്തിരിപ്പിന്‌ ശേഷമാണ്‌ ചിത്രം പുറത്ത്‌ വരാന്‍ പോകുന്നത്‌. എഴുപതുകളിലെ ഒരു റൊമാന്‍റിക്‌ കഥയാണ്‌ ‘ഗോ’യുടേത്‌.


ചോദ്യം: രാമുവിന്‍റെ സിനിമകളില്‍ മാത്രമേ നിഷ അഭിനയിക്കുന്നുള്ളല്ലോ? മറ്റ്‌ സംവിധായകര്‍ക്ക്‌ ഒപ്പം വേഷങ്ങളൊന്നും ചെയ്യാ‍ന്‍ താത്പര്യമില്ലേ?


ഉത്തരം: എന്‍റെ ആദ്യ ചിത്രത്തിന്‌ ശേഷം എനിക്ക്‌ നിരവധി ഓഫറുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ അവയൊന്നും എനിക്ക്‌ ഇഷ്ടപ്പെട്ടില്ല. എന്നെ ആകര്‍ഷിക്കുന്ന ഒരു നല്ല കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എനിക്ക്‌ ഇതുവരെ അവസരമുണ്ടായിട്ടില്ലെന്നതാണ്‌ വാസ്തവം.
About Writer
WEBDUNIA