കങ്കണ കൈയ്യേറ്റക്കാരിയോ?
|
കങ്കണയുടെ ഡ്രൈവര്‍ തന്നെയാണ് അവര്‍ക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്. താരവും സഹോദരിയും ചേര്‍ന്ന് തന്‍റെ മേല്‍ അസഭ്യവര്‍ഷം നടത്തി എന്നും കൈയ്യേറ്റം ചെയ്തു എന്നുമാണ് രാജേഷ് കുമാര്‍ ഷാ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്.
കഴിഞ്ഞ മൂന്ന് നാല് മാസമായി കങ്കണയ്ക്ക് തന്‍റെ ഡ്രൈവിംഗ് രീതി അത്ര രസിക്കുന്നില്ലായിരുന്നു. മാര്‍ച്ച് ഒമ്പതിന് വെര്‍സോവയിലേക്ക് പോവുമ്പോഴാണ് കൈയ്യേറ്റമുണ്ടായതെന്നും രാജേഷ് തന്‍റെ പരാതിയില്‍ പറയുന്നു.
ഡ്രൈവ് ചെയ്തുകൊണ്ടിരിക്കെ കങ്കണയും രംഗോലിയും ചേര്‍ന്ന് അസഭ്യവര്‍ഷം തുടങ്ങി. വാക്കേറ്റത്തിന്‍റെ മറ്റൊരുഘട്ടത്തില്‍ രംഗോലി തന്നെ അടിച്ചു എന്നും രാജേഷ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബുധനാഴ്ചയാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. പൊലീസ് ഇതെ കുറിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍, കങ്കണയും സഹോദരിയും സംഭവത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.