അനുബന്ധ വാര്‍ത്തകള്‍
- വയനാട്ടിലെ മുഴുവൻ സ്കൂളുകളും അടിയന്തരമായി വൃത്തിയാക്കണമെന്ന് ഉത്തരവ്; നിർദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടി
- കണ്ണിൽ ചോരയില്ലാത്ത ക്രൂരത; ഷെഹലയുടെ വിയോഗത്തിൽ വേദനയോടെ ഉണ്ണി മുകുന്ദനും
- 'പാമ്പ് കടിച്ചെന്ന് ഷഹല പറഞ്ഞിട്ടും കൊണ്ടുപോയില്ല'; സ്കൂളില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍
- ക്ലാസ് മുറിയിൽവച്ച് പാമ്പ് കടിയേറ്റു; അഞ്ചാം ക്ലാസുകാരി മരിച്ചു
- ഷർട്ടിലൊളിച്ച പാമ്പ് വിദ്യാർത്ഥിയുടെ പുരികത്തിൽ കടിച്ചുതൂങ്ങി; രക്ഷപെട്ടത് തലനാഴിഴയ്ക്ക്
'ഉമ്മാ... എനിക്ക് ഒന്നൂല്ല, ഉപ്പാന്റെ കൂടെ ആശുപത്രിയിൽ പോയിട്ട് വരാ’ - ഉമ്മയെ ആശ്വസിപ്പിച്ച് ഷഹ്ല മരണത്തിലേക്ക് യാത്രയായി
'ഉമ്മ, എനിക്ക് ഒന്നൂല്ല, ഉപ്പാന്റെ കൂടെ ആശുപത്രീല് പോയിട്ട് വരാ’ എന്നായിരുന്നു ആ ശുപത്രിയിലേക്ക് പോകും വഴി ഷഹ്ല ഉമ്മയെ വിളിച്ച് പറഞ്ഞതാണിങ്ങനെ. എന്നാല്‍ തിരിച്ചെത്തിയത് ഷെഹ്ലയുടെ നീലിച്ച, ചേതനയറ്റ ശരീരമായിരുന്നു. ആശുപത്രിയിലേക്ക് പോകുമ്പോള്‍ ബാഗിനെക്കുറിച്ചും ചെരുപ്പിനെക്കുറിച്ചുമൊക്കെയാണ് മകള്‍ പറഞ്ഞുകൊണ്ടിരുന്നതെന്ന് പിതാവ് അബ്ദുല്‍ അസീസ് ഓര്‍ത്തു.
‘ഓള് കുറെ പ്രാവശ്യം പറഞ്ഞതാ, എന്തോ കടിച്ചു, വയ്യാതാവുന്ന്ണ്ട്ന്ന്. കുറച്ചു കഴിഞ്ഞ് ടീച്ചര്‍ പുറത്തേക്ക് വിളിച്ച് കൊണ്ടോയി. പിന്നെ വേറെക്കുറേ ടീച്ചര്‍മാരും വന്നു. വെള്ളം കൊണ്ട് കാല് കഴുകി. എന്നിട്ടും ചോര വരുന്നുണ്ടായിരുന്ന്. കടിച്ച്ന്ന് പറഞ്ഞിട്ട് ആദ്യം കാലില്‍ കെട്ടുകെട്ടി. പിന്നെ അത് അഴിച്ച് കളഞ്ഞ്. പിന്നെ ഓളെ ഉപ്പ വന്നിട്ട് ക്ലാസ് പോയി പൊത്ത് കണ്ടേനേഷാണ് അസ്പത്രീലേക്ക് കൊണ്ടോയത്. ഇല്ലെങ്കില്‍ ഓള്ക്കൊന്നും പറ്റൂലായിരുന്നു’- സുഹൃത്തുക്കൾ പറയുന്നതിങ്ങനെ.
അഭിഭാഷകനായ ഉപ്പ കോടതിയില്‍ നിന്ന് എത്തുന്നത് വരെ കുട്ടിയെ സ്കൂളില്‍ നിര്‍ത്തുകയായിരുന്നു. അതിന് ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്.