‘ചേച്ചി എന്റെ കൂടെപ്പിറപ്പാണ്, ഇനിയും ആ കണ്ണിര് കാണാൻ എനിക്ക് വയ്യ‘; സേതുലക്ഷ്മിയുടെ മകന് വൃക്ക നൽകാനൊരുങ്ങി പൊന്നമ്മ ബാബു

സുമീഷ് ടി ഉണ്ണീൻ| Last Modified ബുധന്‍, 5 ഡിസം‌ബര്‍ 2018 (20:44 IST)
അമ്മ വേഷങ്ങളിലൂടെയും കോമഡി കഥാപാത്രങ്ങളിലൂടെയും മലയാളികൾക്ക് സുപരിചതയായ അഭിനയത്രിയാണ് സേതുലക്ഷ്മി. തന്റെ മകന്റെ കിഡ്നി
മാറ്റിവക്കൽ ശസ്ത്രക്രിയക്കായി ഓടി നടന്ന് ജോലി ചെയ്യുന്ന ഈ അമ്മയുടെ കഥ മലയാള സിനിമലോകം അമ്പരപ്പോടെയാണ് കേട്ടത്. ഇതോടെ സമൂഹ്യ മാധ്യമങ്ങളിലൂടെയും സിനിമാ ലോകത്തുനിന്നും സേതുലക്ഷ്മിയെ തേടി നിരവധി സഹായങ്ങൾ എത്തി. ഇപ്പോഴിതാ സേതുലക്ഷിമിയുടെ മകന് കിഡ്നി നൽകാൻ തയ്യാറായിരിക്കുകയാണ് നടി പൊന്നമ്മ ബാബു.

‘ഇനിയും നിങ്ങടെ കണ്ണീര് കണ്ട് നില്‍ക്കാന്‍ എനിക്ക് ത്രാണിയില്ല. നമ്മളൊക്കെ കൂടപ്പിറപ്പുകളല്ലേ ചേച്ചീ. കിഷോറിന് ഞാനെന്റെ കിഡ്‌നി നല്‍കും. എന്റെ വൃക്ക അവന്‍ സ്വീകരിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നെനിക്കറിയില്ല. എനിക്കും വയസായില്ലേ ഡോക്ടര്‍മാരോട് ചോദിക്കണം, വിവരം പറയണം‘ എന്നായിരുന്നു പൊന്നമ്മ ബാബു പറഞ്ഞത്. വനിതക്ക് നൽകിയ അഭിമുഖത്തിലാണ് സേതുലക്ഷ്മി ഇക്കാര്യം പറഞ്ഞത്.

14 വർഷങ്ങളായി സേതുലക്ഷ്മിയുടെ മകൻ വൃക്ക രോഗത്താൽ ചികിത്സയിലാണ്. പണം പ്രശ്നമായതിനാൽ പല ആശുപത്രികളിൽനിന്നും ഇറങ്ങേണ്ടി വന്നിട്ടുണ്ടെന്ന് സേതുലക്ഷ്മി പറഞ്ഞിട്ടുണ്ട്. പൊന്നമ്മ ബാബുനെ കൂടാതെ മറ്റു രണ്ട് പേരും മകന് കിഡ്നി
നൽകാൻ തയ്യാറായി വന്നിട്ടുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരം എത്രയും പെട്ടന്ന് ശസ്ത്രക്രിയ നടത്താൻ ഒരുങ്ങുകയാണ് സേതിലക്ഷ്മി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :