അനുബന്ധ വാര്‍ത്തകള്‍
- ‘എന്നെപ്പോലെ ഒരാളെ മോഹൻലാലിന് എതിരെ ആരെങ്കിലും കാസ്റ്റ് ചെയ്യുമോ ? അന്ന് ഞാൻ ശരിക്കും അമ്പരന്നുപോയി‘: ഷമ്മി തിലകൻ
- ‘എനിക്ക് വെറുപ്പാണ്‘; സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരന്തരം ശല്യം ചെയ്യുന്നയാളിന്റെ കാരണം കേട്ട് ഐശ്വര്യലക്ഷ്മി ഞെട്ടി !
- തൊണ്ടവേദന അകറ്റാനുള്ള ഉത്തമവിദ്യ ഇതാണ് !
- ക്ഷീണത്തെ തോൽപ്പിക്കാം, ഈ പൊടിക്കൈകൾ പരീക്ഷിക്കൂ !
- ട്രെയിനിൽ പുകവലിച്ചത് ചോദ്യം ചെയ്തതിന് യുവാവ് ഗർഭിണിയെ കഴുത്ത് ഞെരിച്ചുകൊന്നു
സനലിന്റെ കൊലപാതകം ഐ ജി ശ്രീജിത്ത് അന്വേഷിക്കും
തിരുവന്തപുരം: സനലിന്റെ കൊലപാതകം അന്വേഷിക്കാൻ ഐ ജി ശ്രീജിത്തിനെ ചുമതലപ്പെടുത്തി. ഐ ജി തലത്തിലുള്ള അന്വേഷണം വേണം എന്ന സനലിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് അന്വേഷണ ചുമതല ഐ ജി ശ്രീജിത്തിന് നൽകിയത്. സർക്കാരിൽ വിശ്വാസമുണ്ടെന്ന് സനലിന്റെ ഭാര്യ വിജി പ്രതികരിച്ചു.
കേസിൽ സി ബി ഐ അന്വേഷണമോ കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ട് സനലിന്റെ കുടുംബം തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനിരിക്കുന്നതിനിടെയാണ് കേസിന്റെ അന്വേഷണ ചുമതല സർക്കാർ ഐജിക്ക് കൈമാറിയത്.
അതേസമയം ഡി വൈ എസ് പി ഹരികുമാറിനെ രക്ഷപ്പെടാൻ സഹായിക്കുകയും സിം എടുത്തു നൽകുകയും ചെയ്തയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹരികുമാറിന്റെയും ഒളിവിൽ പോയ ബിനുവിന്റെയും സുഹൃത്തായ സതീഷ്കുമാറാണ് അറസ്റ്റിലായത്. ഹരികുമാറിന് ഐഡിയയുടെയും ബി എസ് എൻ എല്ലിന്റെയും രണ്ട് സിംകാർഡുകൾ എടുത്തുനൽകിയതും കാറുകൾ ഏർപ്പാടാക്കിയതും ഇയാളാണെന്ന് പൊലീസ് വ്യക്തമാക്കി.