അനുബന്ധ വാര്‍ത്തകള്‍
- നിനക്കറിയാം ഞാൻ നിന്നെ അത്രയധികം സ്നേഹിക്കുന്നുവെന്ന്: ഭാവനയോട് മഞ്ജു വാര്യർ
- 'മമ്മൂക്കയെ വച്ചൊരു സിനിമ ചെയ്താലേ ഞങ്ങളുടെ കരിയർ പൂർണ്ണമാകൂ, അല്ലാത്തപക്ഷം അതൊരു നഷ്ടമാണ്'; ബോബി-സഞ്ജയ് പറയുന്നു
- സിനിമയിൽ അവസരം നൽകാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി 22കാരിയെ പീഡിപ്പിച്ചു, നിർമ്മാതാവും സംഗീത സംവിധായകനും പിടിയിൽ
- ജാൻവി കപൂറിന്റെ ഷോർട്ട്സിന്റെ വലിപ്പം നന്നേ ചെറുത്, തുറന്നടിച്ച് കത്രീന കൈഫ്
- ഒന്നിച്ചു നില്ക്കാം, നിപ്പയെ കീഴടക്കാം: ആത്മവിശ്വാസമേകി മമ്മൂട്ടി
സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ച് സൽമാൻ ഖാൻ; അഹങ്കാരം കൂടുന്നുണ്ടെന്ന് സോഷ്യൽ മീഡിയ
പുതിയ ചിത്രം ഭാരതിന്റെ പ്രീമിയര്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങി വരുന്നതിനിടെ പരസ്യമായി സുരക്ഷാ ഉദ്യോഗസഥന്റെ മുഖത്തടിച്ച് ബോളിവുഡ് നടന് സല്മാന് ഖാന്. സുരക്ഷാഉദ്യോഗസ്ഥന്റെ കരണത്തടിച്ച സംഭവം ബി ടൌണിലാകെ ചർച്ചയായി കഴിഞ്ഞു.
സല്‍മാനെ കാണാന്‍ തള്ളിക്കയറുന്ന ആരാധകരെ നിയന്ത്രിക്കുകയായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥന്. ഇതിനിടയിൽ താരത്തെ കാണാൻ ഉന്തിത്തള്ളിയെത്തിയ ഒരു കുട്ടി ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥൻ പിടിച്ച് മാറ്റി. ഇത് ഇഷ്ടപ്പെടാഞ്ഞതാണ് സൽമാനെ പ്രകോപിപ്പിച്ചതെന്നാണ് ആരാധകർ പറയുന്നത്.
ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പൊതുസ്ഥലത്ത് വെച്ച് സുരക്ഷാ ഉദ്യോഗസ്ഥനെ തല്ലിയതിന് നടന് മാപ്പു പറയണമെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെടുന്നുണ്ട്. എന്തായാലും താരത്തിന്റെ ഈ അന്തസില്ലാത്ത പെരുമാറ്റത്തെ വിമര്‍ശിച്ച് നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.