1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Parvathi Thiruvoths statement

'ഞാന്‍ സമീപകാലത്ത് ചെയ്ത അഞ്ച് സിനിമകള്‍ സൂപ്പര്‍ ഹിറ്റായിരുന്നു, അതില്‍ കൂടുതല്‍ ശ്രദ്ധ എനിക്ക് വേണ്ട': പാർവതി

'ഞാന്‍ സമീപകാലത്ത് ചെയ്ത അഞ്ച് സിനിമകള്‍ സൂപ്പര്‍ ഹിറ്റായിരുന്നു, അതില്‍ കൂടുതല്‍ ശ്രദ്ധ എനിക്ക് വേണ്ട': പാർവതി

പാർവതി തിരുവോത്ത്
മലയാളത്തിലെ സൂപ്പർ താരങ്ങൾക്കെതിരെയാണ് ഡബ്ല്യൂസിസി എന്ന് പറയുന്നതിൽ കടുത്ത വിയോജിപ്പുമായി നടി പാർവതി. 'അധികാരത്തിൽ ഇരിക്കുന്നവർ ഉത്തരവാദിത്തം കാണിച്ചില്ലെങ്കിൽ അത് ചോദ്യം ചെയ്യുന്നത് സ്വാഭവികമാണ്, അതിനെ വ്യക്തിപരമായി കാണുന്നത് ബാലിശമാണ്'- നടി പറഞ്ഞു. 'ദ ഹിന്ദു'വിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഇക്കാര്യം വ്യക്തമാക്കിയത്.
 
'അടിസ്ഥാനപരമായ അവകാശങ്ങൾക്ക് വേണ്ടിയാണ് ഞങ്ങൾ സംസാരിച്ചത്. അത് വാർത്തകളിൽ നിറഞ്ഞുനിൽക്കാൻ വേണ്ടിയല്ല. അഭിനേതാക്കളെ മോശമായി ചിത്രീകരിക്കാൻ പറയുന്നതല്ല. എന്നാല്‍ ഒരു സംഘടന നടത്തിക്കൊണ്ടു പോകുമ്പോള്‍ അതിന്റെ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്തം കാണിക്കുന്നില്ലെങ്കില്‍ എന്തു ചെയ്യും? ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്.
 
എനിക്കും റിമയ്ക്കും രമ്യക്കും ഇതില്‍നിന്ന് എന്താണ് ലഭിക്കുന്നത്? ഞങ്ങള്‍ മറ്റുള്ളവരുടെ ശ്രദ്ധ നേടാനാണ് സംസാരിക്കുന്നത് എന്ന് പറയുന്നവരുണ്ട്. ഞാന്‍ സമീപകാലത്ത് ചെയ്ത അഞ്ച് സിനിമകള്‍ സൂപ്പര്‍ ഹിറ്റായി ഓടിയതാണ്. അതില്‍ കൂടുതല്‍ ശ്രദ്ധ എനിക്ക് വേണ്ട. എനിക്കു വേണമെങ്കില്‍ മിണ്ടാതിരുന്ന് സിനിമ ചെയ്ത് പണം ഉണ്ടാക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാമായിരുന്നു. പക്ഷേ ഞാന്‍ അതിന് തയ്യാറല്ല' പാർവതി വ്യക്തമാക്കി.
അടുത്ത ലേഖനം
പങ്കാളി നൃത്ത പരിപാടികള്‍ക്ക് പോകുന്നത് ഇഷ്‌ടമായില്ല; യുവതിയും കുഞ്ഞും കിണറ്റില്‍ ചാടി മരിച്ചു