അനുബന്ധ വാര്‍ത്തകള്‍
- മഹാനാടകത്തിൽ തോറ്റ് ബിജെപി; മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഫഡ്നാവിസ്, അജിത് പവാറും രാജി നൽകി; വിശ്വാസവോട്ടെടുപ്പ് നാളെ
- മഹാരാഷ്ട്രയിൽ വീണ്ടും വഴിത്തിരിവ്; അജിത് പവാര്‍ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ചു, ഫഡ്നവിസും രാജി നൽകിയേക്കും
- ബിജെപിക്ക് തിരിച്ചടി: മഹാരാഷ്ട്രയിൽ നാളെ വിശ്വാസവോട്ടെടുപ്പ്, രഹസ്യ ബാലറ്റ് വേണ്ടെന്ന് സുപ്രീംകോടതി
- പൊലീസ് സംരക്ഷണം നൽകാനാവില്ല, മടങ്ങണമെന്നു ഡിസിപി; ദർശനം നടത്തുമെന്ന് തൃപ്തി
- വന്നത് മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും കത്തയച്ചിട്ട്; സർക്കാർ രേഖാമൂലം ആവശ്യപ്പെട്ടാൽ മടങ്ങാമെന്ന് തൃപ്തി ദേശായി
തൃപ്തി ദേശായിയെ ബിജെപി സ്പോൺസർ ചെയ്തത്? സംഘമെത്തുന്ന വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ‘ജനം’ ടിവി
ശബരിമല ദർശനത്തിനായി എത്തിയത് തൃപ്തി ദേശായിയെ സംഘപ്രവർത്തകരും പൊലീസും തടഞ്ഞിരുന്നു. എന്നാൽ, തൃപ്തിയെ സ്പോൺസർ ചെയ്തത് തന്നെ ബിജെപി നേതൃത്വമാണെന്ന് റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയകളിലാണ് ഇത്തരം പ്രചരണങ്ങൾ നടക്കുന്നത്.
ഇന്ന് രാവിലെ കമ്മീഷണർ ഓഫീസിലെത്തിയ ഇവരെ ബിജെപിയും ശബരിമല കര്‍മ്മ സമിതിയും തടഞ്ഞിരുന്നു. കോട്ടയം വഴി പത്തനംതിട്ടയ്ക്ക് പോവുകയാണെന്ന് പറഞ്ഞ തൃപ്തി ദേശായിയും സംഘവും എറണാകുളം കമ്മീഷണര്‍ ഓഫീസില്‍ എത്തുമെന്ന വിവരം എങ്ങനെ അറിഞ്ഞെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ ബിജെപി നേതാക്കൾക്ക് സാധിച്ചില്ല.
സംഘം കമ്മീഷണര്‍ ഓഫീസില്‍ എത്തുമെന്ന് ആലുവ റൂറല്‍ എസ്.പിക്കു പോലും അറിയുമായിരുന്നില്ല. ആദ്യം അതൊക്കെയറിയാന്‍ തങ്ങള്‍ക്ക് സംവിധാനം ഉണ്ടെന്ന് പറഞ്ഞ ഇവർ പിന്നീട് ഏതോ ചാനല്‍ വഴിയാണ് വിവരമറിഞ്ഞതെന്ന് നിലപാട് മാറ്റി. അതേസമയം, വിവരം അറിഞ്ഞ ശേഷം മാധ്യമങ്ങൾ എത്തുന്നതിനു മുന്നേ കമ്മീഷണർ ഓഫീസിൽ എത്തിയതും വാർത്ത ആദ്യം കവർ ചെയ്തതും ജനം ടിവി ആണ്.
തൃപ്തി ദേശായിയുടെ വരവിനു പിന്നില്‍ ശബരിമല തീര്‍ത്ഥാടനം അലങ്കോലപ്പെടുത്താനുള്ള ഗൂഢാലോചന ഉണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ശബരിമലയിലെ സമാധാനപരമായ തീര്‍ത്ഥാടന കാലത്തെ അലങ്കോലപ്പെടുത്താന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശബരിമല വിഷയം ഉയർത്തി കേരളത്തിലെ സമാധാനം തകർക്കുകയണ് ബിജെപിയുടെ ലക്ഷ്യമെന്നും അതിനാൽ ഇക്കൂട്ടർ തൃപ്തിയെ ആയുധമാക്കുകയാണെന്നും സോഷ്യൽ മീഡിയ ആരോപിക്കുന്നു.