അനുബന്ധ വാര്‍ത്തകള്‍
- ശക്തമായ മഴ; ഇടുക്കി അണക്കെട്ട് നിറയാൻ ഇനി പതിനൊന്ന് അടി കൂടി
- മഴയുടെ ശക്തി കൂടിയാൽ പത്ത് ദിവസത്തിനുള്ളിൽ ഇടുക്കി ഡാം തുറക്കേണ്ടിവരും
- മഴക്കാല രോഗങ്ങളും കർക്കിടക മാസവും! - അറിയാം ചില ആരോഗ്യ കാര്യങ്ങൾ
- മഴയ്‌ക്ക് ശമനമില്ല; ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ചിലയിടങ്ങളിൽ ഇന്നും അവധി
- വള്ളം മറിഞ്ഞ് അപകടം; കാണാതായ രണ്ട് മാധ്യമപ്രവർത്തകരുടേയും മൃതദേഹം കണ്ടെത്തി
ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും; 'ബ്ലൂ അലേർട്ട്' പ്രഖ്യാപിച്ചു
ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും; 'ബ്ലൂ അലേർട്ട്' പ്രഖ്യാപിച്ചു
മഴ ശക്തമായി തന്നെ തുടർന്നാൽ 10 ദിവസത്തിനുള്ളിൽ ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി ഡാം തുറക്കേണ്ടിവരുമെന്ന് വൈദ്യുതി ബോര്‍ഡിന്റെ മുന്നറിയിപ്പ്. മഴയ്‌ക്ക് ശമനമില്ലെങ്കിൽ ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് തുറക്കുക. ഇന്നലെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2390.18 അടിയിലായിരുന്നു. ജലനിരപ്പ് 11 അടി കൂടി ഉയർന്നാൽ അണക്കെട്ടു നിറയും, തുടർന്ന് ഡാം തുറക്കേണ്ടിവരും എന്നും മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു. 2,403 അടിയാണ് ഡാമിന്റെ പൂര്‍ണശേഷി.
2403 അടിയാണ് പരമാവധി സംഭരണശേഷി. അതുകൊണ്ടുതന്നെ ജലനിരപ്പ് 2400 അടിയിലെത്തിയാൽ ഡാം തുറക്കാതെ മറ്റൊരു വഴിയുമില്ല. 26 വര്‍ഷത്തിനു ശേഷമാണ് വീണ്ടും അണക്കെട്ടു തുറക്കേണ്ട അവസ്ഥയിലേക്ക് എത്തുന്നത്. കനത്ത മഴ ഇങ്ങിനെ തുടര്‍ന്നാല്‍ 7 ദിവസത്തിനുള്ളില്‍ പരമാവധി സംഭരണശേഷിയിലെത്തുകയും ഷട്ടറുകള്‍ തുറക്കുകയും ചെയ്യേണ്ടി വരും. ഇത് ഒഴിവാക്കുന്നതിനായി വൈദ്യുതി വകുപ്പ് ഉത്പാദനം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
1981, 1992 വര്‍ഷങ്ങളില്‍ ഇടുക്കി ഡാം തുറന്നിരുന്നു. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമാണ് അണക്കെട്ടിലെ ജലനിരപ്പായി കണക്കാക്കുന്നത്. സംഭരണ ശേഷിയുടെ 83 ശതമാനം വെള്ളം ഇപ്പോഴുണ്ട്. പദ്ധതി പ്രദേശത്ത് 94 മില്ലീമീറ്റര്‍ മഴയാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്.