അനുബന്ധ വാര്‍ത്തകള്‍
- ആദ്യരാത്രിയിൽ നവവധുവിനെ കമ്പിപ്പാരകൊണ്ട് കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ചു
- ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷത്തിലേയ്ക്ക്
- കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ബ്രിട്ടനെയും മറികടന്ന് ഇന്ത്യ നാലാമത്, രാജ്യത്ത് രോഗബാധിതർ മൂന്ന് ലക്ഷത്തിലേക്ക്
- സാമ്പത്തിക കുറ്റകൃത്യങ്ങളിൽ തടവുശിക്ഷ ഒഴിവാക്കാൻ നീക്കം
- മൂത്രത്തിന് നിറവ്യത്യാസമുണ്ടോ ? വെറുതെ തള്ളിക്കളയരുത്, അറിയൂ... !
പണമായി ഇല്ലെങ്കിൽ കാർഡ് ഉപയോഗിച്ച് പിഴയടച്ചോളു, ഇ-പോസ് യന്ത്രവുമായി മോട്ടോർ വാഹന വകുപ്പ്
കൊച്ചി: റോഡ് നിയമങ്ങൾ ലംഘിച്ചാൽ പിഴയടയ്ക്കുന്നതിന് പുതിയ സംവിധാനം ഒരുക്കി മോട്ടോർ വാഹന വകുപ്പ്. പണം കയ്യിലില്ല, എടിഎമ്മിൽ നിന്നും എടുക്കണം എന്നൊന്നും ഇനി ഒഴിവുകഴിവുകൾ പറയാനാകില്ല. കാർഡ് ഉപയോഗിച്ച് പിഴയൊടുക്കാൻ ഇ-പോസ് യന്ത്രങ്ങളുമായാണ് ഇനി മോട്ടോർ വാഹന വകുപ്പ് കാത്തുനിൽക്കുക. എഴുതി നൽകുന്ന ചലാന് പകരം പ്രിന്റ് ചെയ്ത ചലാൻ നൽകും. കാർഡ് ഉപയോഗിച്ച് ഈ പിഴ ഓൻലൈനായ് തന്നെ അടയ്ക്കാം.
മോട്ടോർ വാഹന നിയമത്തിലെ നിയമലംഘനങ്ങളും, അതിനുള്ള പിഴയും, മറ്റു ശിക്ഷകളും ഇ-ചലാൻ സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹന പരിശോധന നടത്തുമ്പോൾ തന്നെ നിയമ ലംഘനങ്ങൾ മെഷീനിൽ രേഖപ്പെടുത്താം. കേസെടുക്കേണ്ട നിയമലംഘനമാണെങ്കിൽ സോഫ്റ്റ്‌വെയർ വഴി അപ്പോൾ തന്നെ റിപ്പോർട്ട് തയ്യാറക്കാനും ഉദ്യോഗസ്ഥർക്ക് സാധിയ്ക്കും. സർക്കാർ ഏജൻസിയായ എൻഐസിയാണ് ഈ സോഫ്‌വെയർ രൂപകൽപ്പന ചെയ്തിരിയ്ക്കുന്നത്.