അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയിലെ ഫാസിസ്റ്റുകളെ വിറളിപിടിപ്പിച്ചുകൊണ്ട് ദീപിക തെരുവിലിറങ്ങി, ബോളിവുഡിലെ പ്രമുഖർ ഇപ്പോഴും നിശബ്ദർ; ഇരുളിൽ പ്രത്യാശയുടെ തിരിനാളം !
- ജെ എൻ യുവിൽ വ്യാപക അക്രമം, ഐഷി ഘോഷിന് ഗുരുതര പരുക്ക്; വിദ്യാർഥികളുടെ ശബ്ദങ്ങളെ രാജ്യം ഭരിക്കുന്ന ഫാസിസ്റ്റുകൾ ഭയപ്പെടുകയാണെന്ന് രാഹുൽ ഗാന്ധി
- സിദ്ധാർഥ് മേനോൻ വിവാഹിതനായി; വധു മറാത്തി നടി
- "മോദിയെ വെറുത്തോളു ഇന്ത്യയെ വെറുക്കരുത്" നടപ്പാക്കിയത് ജനവിധിയെന്ന് പ്രധാനമന്ത്രി
- പ്രതിഷേധവുമായി പാർവതി തെരുവിൽ; നട്ടെല്ലുള്ള നടി, നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ഉള്ളവർക്ക് അത് മനസിലാകില്ല !
‘ചൗക്കിദാര്‍ ഗുണ്ടയാണ്, ജെഎന്‍യുവിൽ ഭീകരാക്രമണം‘- ബിജെപിക്കെതിരെ സിദ്ധാർത്ഥ്
ജെ എൻ യു വിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമെതിരെ ക്യാമ്പസിൽ നടന്ന ആക്രമണത്തിനെതിരെ രാജ്യമൊട്ടുക്കും പ്രതിഷേധം ശക്തമാവുകയാണ്. സംഭവത്തിൽ ബിജെപിക്കെതിരെ വിമർശനവുമായി നടൻ സിദ്ധാർത്ഥ്.
‘ചൗക്കിദാര്‍ ഗുണ്ടയാണ്’ എന്നാണ് ഈ വിഷയത്തില്‍ സിദ്ധാര്‍ഥിന്റെ പുതിയ ട്വീറ്റ്. ‘ജെഎന്‍യു ഭീകരാക്രമണം’ (jnuterrorattack) എന്നൊരു ഹാഷ് ടാഗും ഒപ്പം ചേര്‍ത്തിട്ടുണ്ട്. പൌരത്വ നിയമ ഭേദഗതി വന്നതു മുതൽ ബിജെപിക്കെതിരെ പരസ്യ പ്രതിഷേധവുമായി മുൻപന്തിയിൽ ഉള്ള താരമാണ് സിദ്ധാർത്ഥ്.
അക്രമികളുടേതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പല ചിത്രങ്ങളും പ്രചരിച്ചിട്ടും അറസ്റ്റുകള്‍ സംഭവിക്കാത്തത് എന്തുകൊണ്ടാണെന്നും ദില്ലിയില്‍ യഥാര്‍ഥത്തില്‍ ഒരു പൊലീസ് സേന ഉണ്ടോയെന്നും സിദ്ധാര്‍ഥ് ചോദിച്ചിരുന്നു.