പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ജിഎസ്ടിയിൽ കുറവ് വരുത്തുന്നു; വില കുറഞ്ഞേക്കും

ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (09:54 IST)
പെട്രോൾ ഡീസൽ വാഹന വിപണി കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ജിഎസ്‌ടിയിൽ 10 ശതമാനം കുറവ് വരുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. വാഹന നിർമ്മാതാക്കളുടെ ആവശ്യം പരിഗണിച്ച് ഗോവയിൽ വച്ച് ചേരുന്ന ജിഎസ്ടി കൗസിൽ യോഗത്തിൽ വാഹനങ്ങളുടെ ജിഎസ്ടി 18 ശതമാനമായി പുതുക്കി നിശ്ചയിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.

ചുരുങ്ങിയത് ആറു മാസത്തേക്ക് ജിഎസ്ടിയിൽ ഇളവ് വരുത്താനാണ് കേന്ദ്ര സർക്കാർ നീക്കം. എന്നാൽ ഒരു തവണ ജിഎസ്‌ടി കുറച്ചാൽ വീണ്ടും വർധിപ്പുക്കുന്നത് എളുപ്പമാകില്ല എന്നതിനാൽ സംസ്ഥാനങ്ങളിൽനിന്നും കടുത്ത എതിർപ്പ് നേരിട്ടേക്കാം. ജിഎസ്ടിയിൽ ഇളവ് വരുത്തുന്നതോടെ വാഹനത്തിന്റെ വിലയിൽ വലിയ കുറവ് ഉണ്ടാകും.
 
4 മീറ്ററിൽ താഴെ നീളമുള്ള 1200 സിസി വരെ എഞ്ചിൻ കപ്പാസിറ്റി ഉള്ള വാഹനങ്ങൾക്ക് ഒരു ശതമാനം സെസ് അടക്കം 29 ശതമാനവും, 1500 സിസി വരെ എഞ്ചിൻ കപ്പാസിറ്റിയും 4 മീറ്ററിൽ താഴെ നീളവുമുള്ള ഡീസൽ കാറുകൾക്ക് മൂന്ന് ശതമാനം സെസ് ഉൾപ്പടെ 31 ശതമാനവുമാണ് ജിഎസ്‌ടി. ചെറു പാസഞ്ചർ വാഹനങ്ങൾക്ക് 45 ശതമാനവും, വലിയ പാസഞ്ചർ വാഹനങ്ങൾക്ക് 48 ശതമാനവും ജിഎസ്‌ടി നൽക്കണം. 50 ശതമാനമാണ് എസ്‌യുവികളുടെ ജിഎസ്‌ടി.
 
ജിഎസ്ടി 10 ശതമാനം കുറക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചാൽ വാഹനങ്ങളുടെ വിലയിൽ വലിയ കുറവ് ഉണ്ടാകും. അതായത് 5 ലക്ഷം രുപ വില വരുന്ന വാഹനത്തിന് ചുരുങ്ങിയത് 50,000 രൂപ വിലയിൽ കുറവ് വരും. വില കുറയുന്നതിന് ആനുപാതികമായി റോഡ് ടാക്സും, ഇൻഷുറൻസും കുറയും. കഴിഞ്ഞ പത്ത് മാസത്തോളമായി പെട്രോൾ ഡീസൽ വാഹനങ്ങളുടെ വിൽപ്പനയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍

അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

എല്ലാം കാണുക

പ്രശ്‌നങ്ങള്‍ പരിഹരിച്ചു; ബോബി ചെമ്മണ്ണൂരിനെതിരായ തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ

ബംഗ്ലാദേശ്- മ്യാന്മർ സാമ്പത്തിക ഇടനാഴിയുമായി ചൈന, നീക്കം ഇന്ത്യയെ വരിഞ്ഞുമുറുക്കാനോ?

സര്‍ക്കാരിന്റെ കര്‍ശന നടപടി: എല്ലാ ഒഴിവുകളും മൂന്നാഴ്ചയ്ക്കുള്ളില്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം

ഓപ്പറേഷന്‍ തൂഫാന്‍ സമയത്ത് പോലീസിനെ ആക്രമിച്ച കേസില്‍ സൈനികനും പ്രതി! വാഹനത്തില്‍ വെച്ച് പോലീസിന് മര്‍ദ്ദനം

ഇനി കളികൾ നടക്കില്ല, വിപിഎന്നിന് കൂച്ചുവിലങ്ങിടാൻ സർക്കാർ, കടുത്ത നിയന്ത്രണങ്ങൾ വന്നേക്കും

അടുത്ത ലേഖനം
Show comments