വീട്ടിൽ സന്തോഷം നിറക്കാൻ ചെയ്യൂ ഇക്കാര്യങ്ങൾ !

Last Modified വ്യാഴം, 28 ഫെബ്രുവരി 2019 (19:14 IST)
ഒരോ വീടും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും കേന്ദ്രങ്ങളാവണം. അപ്പോൾ മാത്രമേ ജീവിതത്തിലെ മറ്റു പ്രതിസന്ധികളെ നേരിടനുള്ള മനഃസാനിധ്യവും കരുത്തും നമുക്ക് ആർജിക്കാൻ കഴിയു. വീട്ടിൽ എപ്പോഴും പോസിറ്റീവ് എനർജി നിലനീർത്തുക എന്നതാണ് ഇതിനുള്ള പോം‌വഴി.

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിലെ എപ്പോഴും പോസിറ്റീവ് എനർജിയെ നിലനിർത്താനാകും.വീടിന്റെ എല്ലാ ഇടത്തും പ്രകശം എത്തുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം. പ്രകശം നെഗറ്റീവ് എനർജിയെ അകറ്റി നിർത്തുന്നതാണ്. വീട്ടിൽ എപ്പോഴും പോസിറ്റീവ് എനർജി നിലനിർത്തുന്നതിനായി വലം‌പിരി ശംഖ് ഉപയോഗിക്കാവുന്നതാണ്.

വലം‌പിരി ശംഖിൽ വെള്ളം നിറച്ച ശേഷം വീടിന്റെ ഓരോ മൂലയിലും തളിക്കുക. വീടിനുള്ളി പ്രവേശിച്ചിരിക്കുന്ന നെഗറ്റീവ് എനർജി അകറ്റാൻ ഇതിലൂടെ സാധിക്കും. വീടിന്റെ ഒരോ ഇടവും കൃത്യമായ രീതിയിലും വൃത്തിയോടെയും സൂക്ഷിക്കുന്നതിലൂടെ പോസിറ്റീവ് എനർജിയെ വീട്ടിൽ എപ്പോഴും നിലനിർത്താൻ സാധിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :