2021 Astrology Prediction: കന്നി രാശിക്കാർക്ക് 2021 എങ്ങനെ ? അറിയു !

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 16 ഡിസം‌ബര്‍ 2020 (12:22 IST)
ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2020 ൽ നിന്നും 2021ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് അടുത്ത വർഷം തങ്ങൾക്കെങ്ങനെ എന്ന് ഓരോ രാശിക്കാരും അറിഞ്ഞിരിയ്ക്കണം. എങ്കിൽ മാത്രമെ പ്രതിസന്ധികളെ തരണം ചെയ്യാനും ജീവിതത്തെ അതിനനുസരിച്ച് ക്രമീകരിയ്ക്കാനും മുന്നൊരുക്കങ്ങൾ നടത്താനുമെല്ലാം സാധിയ്ക്കു 2021 കന്നി രാശിക്കാർക്ക് എങ്ങനെ എന്നാണ് ഇനി പറയുന്നത്.

കന്നി രാശിക്കാർക്ക് 2021 ആരംഭത്തിൽ അനുകൂല സമയമാണ് എങ്കിലും
വർഷത്തിന്റെ മധ്യത്തോടെ കറച്ച് ശ്രദ്ധ നൽകേണ്ടതുണ്ട്. ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള മാസങ്ങൾ അത്ര നല്ലതല്ല. അതിനാൽ പ്രത്യേക ശ്രദ്ധ നൽകണം. ബിസിനസ്സ് ചെയ്യുന്നവർക്ക് കാര്യങ്ങൾ അനുകൂലമാണ് എന്നാൽ പങ്കാളിത്ത ബിസിനസുകളിൽ പ്രശ്നം നേരിട്ടേക്കാം. വർഷാരംഭവും വർഷാവസാനവും സാാമ്പത്തികമായി ഏറെ ഗുണം ലഭിയ്ക്കും.

എന്നാൽ വർഷത്തിന്റെ മധ്യത്തിൽ സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടേക്കാം. വിദ്യാഭ്യാസത്തിന് അനുകൂലം എങ്കിലും കഠിനാധ്വാനം ആവശ്യമായി വരും. വിദേശത്ത് പഠനം നടത്താൻ ആഗ്രഹിയ്ക്കുന്നവർക്ക് അനുകൂലമായ സമായമാണ്. കുടുംബാംഗങ്ങൾക്കിടയിലുള്ള ബന്ധം വർധിപ്പിയ്ക്കുന്നതിന് കൂടുതൽ ശ്രദ്ധ പുലർത്തണം. വർഷത്തിന്റെ മധ്യത്തിൽ കുടുംബ ബന്ധങ്ങളിൽ ചില പ്രശ്നങ്ങൾ നേരിട്ടേയ്ക്കാം. ദേഷ്യത്തെ നിയന്ത്രിയ്ക്കാൻ ശ്രദ്ധിയ്ക്കേണ്ടതുണ്ട്. സംസാരിയ്ക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിയ്ക്കാൻ ശ്രദ്ധിയ്ക്കുക.

കുടുംബ ജിവിതത്തിൽ പുതിയ കുടുംബാഗത്തിന്റെ വരവ്, വിവാഹം എന്നിവയ്ക്ക് യോഗം ഉണ്ടാകും. പങ്കാളിയുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ പുലർത്തണം. പ്രണയികൾക്ക് വർഷാരംഭത്തിലും അവസാനത്തിലും അനുകൂല സമയമാണ്. പ്രണയ പങ്കാളിയ്ക്കൊപ്പം യാത്രകൾ നടത്താനും അനുകൂലമായിരിയ്ക്കും ഈസമയം. വിവാഹ കഴിയ്ക്കാൻ ആഗ്രഹിയ്ക്കുന്നവർക്ക് 2021 ഗുണകരമായിരിയ്ക്കും ഇവരെ തേടി നല്ല എത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :