അശോകചക്രം എന്നാൽ എന്ത്? യോഗ്യത ആര്‍ക്കൊക്കെ?

വ്യാഴം, 18 ജനുവരി 2018 (16:23 IST)

യുദ്ധേതര ഘട്ടത്തില്‍ കാട്ടുന്ന വീര്യം, ധീരമായ പ്രവര്‍ത്തനം , സ്വമേധയായുള്ള ത്യാഗം എന്നിവ പരിഗണിച്ചാണ് ഇന്ത്യന്‍ സേന അശോക ചക്രം നല്‍കുന്നത്. യുദ്ധ കാലഘട്ടത്തില്‍ നല്‍കുന്ന പരം വീരചക്രത്തിന് സമാനമാണ് അശോകചക്രവും.
 
മരണാനന്തര ബഹുമതിയായി സൈനികനോ സിവിലിയനോ ഈ ബഹുമതി ലഭിക്കാം. സ്വാതന്ത്ര്യത്തിന് ശേഷം നാല്പതോളം പേര്‍ക്ക് മാത്രമേ അശോക ചക്രം ലഭിച്ചിട്ടുള്ളൂ. സൈനിക ഓഫിസര്‍മാര്‍, സിവിലിയന്മാര്‍, വ്യോമസേനാംഗങ്ങള്‍, റഷ്യ ന്‍ കോസ്മനോട്ടുകള്‍ എന്നിവര്‍ക്ക് ധീരതയ്ക്കുളള ബഹുമതിയായി അശോക ചക്രം ലഭിച്ചിട്ടുണ്ട്.
 
1952 ജനുവരി നാലിന് ആണ് ആശോക ചക്ര ക്ലാസ് 1 എന്ന ബഹുമതി നിലവില്‍ വന്നത്. 1967 ല്‍ ക്ലാസ് അടിസ്ഥാനമാക്കിയുളള സംവിധാനത്തില്‍ നിന്ന് മാറി അശോക ചക്ര എന്ന പേര് നിലവില്‍ വന്നു. കീര്‍ത്തി ചക്ര, ശൌര്യ ചക്ര എന്നിവ ക്ലാസ് 2, ക്ലാസ് 3 അവാര്‍ഡുകളായി നല്‍കാന്‍ തുടങ്ങി.
 
1999 ഫെബ്രുവരി ഒന്ന് മുതല്‍ അശോക ചക്രം ലഭിച്ചവര്‍ക്ക് മാസം 1400 രൂപ 
വീതം നല്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
 
മെഡല്‍
 
വട്ടത്തില്‍ സ്വര്‍ണ്ണം കൊണ്ട് പൊതിഞ്ഞതാണ് മെഡല്‍. മധ്യ ഭാഗത്ത് അശോക ചക്രം ആലേഖനം ചെയ്തിട്ടുണ്ട്. താമരകൊണ്ടുളള പുഷ്പചക്രവും വക്കുകള്‍ പുഷപങ്ങളാല്‍ അലംകൃതവുമാണ്.
 
മെഡലിന് പിന്‍‌ഭാഗത്ത് അശോക ചക്രം എന്ന് ഹിന്ദിയിലും ഇംഗ്ലീഷിലും രേഖപ്പെടുത്തിയിട്ടുണ്ട്. മെഡലിന് ഇരുഭാഗത്തും താമരയുടെ ചിത്രമുണ്ട്. മധ്യഭാഗത്തില്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.
 
ഉന്നത സൈനിക മെഡലുകള്‍
 
യുദ്ധ കാലയളവില്‍: പരം വീര്‍ ചക്ര, മഹാവീര്‍ ചക്ര, വീര്‍ചക്ര
 
സമാധാന കാലയളവില്‍: അശോക ചക്ര, കീര്‍ത്തി ചക്ര, ശൌര്യ ചക്ര
 
മികച്ച സംഭാവനയ്ക്ക് : സേന മെഡല്‍( കരസേന) നൌസേന മെഡല്‍(നാവിക സേന) വായുസേന മെഡല്‍ ( വ്യോമസേന) വിശിഷ്ട സേവാ മെഡല്‍
 
മറ്റ് മെഡലുകള്‍
 
പരം വിശിഷ്ട് സേവ മെഡല്‍, അതി വിശിഷ്ട് സേവാ മെഡല്‍ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിക്കപ്പെടേണ്ടതാണ്

ലോകത്തിലേക്കും വെച്ച് വലിയ ഭരണഘടന എന്ന് വിശേഷിപ്പിക്കപ്പെട്ടതാണ് ഇന്‍ഡ്യന്‍ ഭരണ ഘടന. ...

news

ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തിരണ്ടു ഭാഗങ്ങള്‍ എന്തൊക്കെയെന്ന് അറിയാം

യൂണിയന്‍റെ കാര്യങ്ങള്‍. ഇതിന് നൂറ് അനുഛേദങ്ങള്‍ ഉണ്ട്. ഭരണഘടനയിലെ ഏറ്റവും ദീര്‍ഘമായ ഭാഗം. ...

news

മൗലികാവകാശങ്ങളെ ഏഴായി തരം തിരിച്ചിരിക്കുന്നു

ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ 12 മുതല്‍ 35 വരയെുളള അനുഛേദങ്ങളിലാണ് മൗലികാവകാശങ്ങള്‍ ...

news

ഭരണഘടനയുടെ പതിനഞ്ചാം അനുഛേദത്തിന്‍റെ വിപുലനമായ അയിത്തക്കുറ്റനിയമം

1955 ജൂണില്‍ നിലവില്‍വന്നെങ്കിലും ഭരണഘടനയുടെ പതിനഞ്ചാം അനുഛേദത്തിന്‍റെ വിപുലനമാണ് ഇത്.

Widgets Magazine