അനുബന്ധ വാര്‍ത്തകള്‍
- ഏകദിനത്തിലും കെ.എല്‍.രാഹുല്‍ വൈസ് ക്യാപ്റ്റനാകും; റിഷഭ് പന്തും പരിഗണനയില്‍
- ഡല്‍ഹി ക്യാപ്റ്റനായി റിഷഭ് പന്ത് തുടരും; ശ്രേയസ് അയ്യര്‍ക്ക് അസംതൃപ്തി, റബാഡയേയും അശ്വിനേയും ലേലത്തില്‍ പിടിക്കാന്‍ തീരുമാനം
- സഞ്ജുവിനേയും ഇഷാനേയും പുറത്തിരിത്തി റിഷഭ് പന്തിന് കൂടുതല്‍ അവസരം കൊടുക്കുന്നത് എന്തുകൊണ്ട്?
- ഇന്ത്യയ്ക്ക് വേണ്ടത് അടുത്ത 10 വർഷങ്ങൾക്കുള്ള നായകനെ, തിരെഞ്ഞെടുത്ത് ഗ്രെയിം സ്വാൻ
- പാക്കിസ്ഥാന് ശക്തര്‍, അവര്‍ക്ക് മികച്ച കളിക്കാരുണ്ട്, പക്ഷേ...; ജീവന്മരണ പോരാട്ടത്തിനു മുന്‍പ് കോലിയുടെ പ്രതികരണം
ധോണിയൊക്കെ എന്ത് ! വിക്കറ്റിനു പിന്നില്‍ അതിവേഗ റെക്കോര്‍ഡ് കുറിച്ച് റിഷഭ് പന്ത്
വിക്കറ്റിനു പിന്നില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 100 പേരെ പുറത്താക്കിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് പന്ത് സെഞ്ചൂറിയന്‍ ടെസ്റ്റില്‍ സ്വന്തമാക്കിയത്. 26 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് പന്ത് നൂറ് പേരെ പുറത്താക്കിയത്. സാക്ഷാല്‍ എം.എസ്.ധോണിയുടെ റെക്കോര്‍ഡ് ആണ് പന്ത് മറികടന്നത്. ധോണി 36-ാം ടെസ്റ്റിലാണ് നൂറാം പുറത്താക്കല്‍ നേട്ടം കുറിച്ചത്. ദക്ഷിണാഫ്രിക്കന്‍ താരം തെംബ ബാവുമയെ വിക്കറ്റിനു പിന്നില്‍ ക്യാച്ച് ചെയ്താണ് പന്ത് തന്റെ നൂറാം പുറത്താക്കല്‍ റെക്കോര്‍ഡ് കുറിച്ചത്.