1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Pocso Case

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിവാഹം കഴിച്ച ഗര്‍ഭിണി അറസ്റ്റിലായി

Pocso Case
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിവാഹം കഴിച്ച ഗര്‍ഭിണി അറസ്റ്റിലായി. തമിഴ്‌നാട് സേലം ജില്ലയിലാണ് സംഭവം. 20കാരിയും ഗര്‍ഭിണിയുമായ കോളേജ് വിദ്യാര്‍ത്ഥിനിയാണ് അറസ്റ്റിലായത്. ആണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സീനിയര്‍ വിദ്യാര്‍ത്ഥിനിക്കൊപ്പം കണ്ടെത്തിയത്.
 
പോക്‌സോ പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതി യുവതിയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി സേലം സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
നരഭോജികൾ എന്ന് ആക്ഷേപം, സത്യാവസ്ഥ എന്തെന്നറിയണം: പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരാകുമെന്ന് ബി എ ആളൂർ