അനുബന്ധ വാര്‍ത്തകള്‍
- മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ മരുമക്കൾക്കെതിരെ കേസെടുക്കാം, പുതിയ നിയമം വരുന്നു !
- വാലിലൂടെ ബൈക്ക് കയറിയിറങ്ങി, പക വീട്ടാൻ മൂർഖൻ പിന്നാലെ പാഞ്ഞത് രണ്ട് കിലോമീറ്റർ, പിന്നീട് കണ്ടത് പാമ്പിന്റെ ഉഗ്രകോപം !
- കശ്മീരിൽ മഞ്ഞുമല ഇടിഞ്ഞുവീണ് മലയാളി ഉൾപ്പടെ നാല് സൈനികർ മരിച്ചു
- സ്വന്തമായി 'ഹിന്ദു രാജ്യം' സ്ഥാപിച്ച് ആൾദൈവം നിത്യാനന്ദ; ദ്വീപ് രാജ്യത്തിന് പതാകയും പാസ്പോർട്ടും
- വേട്ടയാടുന്നതിനിടയിൽ അച്ചന്റെ തോക്കിൽനിന്നും വെടിയേറ്റ് ബാലൻ മരിച്ചു, അവയവ ദാനത്തിലൂടെ മൂന്ന് കുട്ടികളുടെ ജീവൻ രക്ഷിച്ച് മതാപിതാക്കൾ
ഒരു വിഡ്ഡി കോടതിക്കും എന്നെ വിചാരണ ചെയ്യാനാവില്ല. വെല്ലുവിളിച്ച് നിത്യാനന്ദ, വീഡിയോ !
ഡല്‍ഹി: സര്‍ക്കാരിനെയും കോടതിയെയും വെല്ലുവിളിച്ച് ബലാത്സംഗ കേസില്‍ അരോപണ വിധേയനായി രാജ്യം വിട്ട സ്വയം പ്രഖ്യാപിത അള്‍ദൈവം. ഒരു വിഡ്ഡി കോടതിക്കും തന്നെ വിചാരണ ചെയ്യാനാകില്ല എന്നും നിത്യാനന്ദ വെല്ലുവിളിക്കുന്ന വീഡിയോ ഇപ്പോള്‍ സാമുഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. ഇക്വഡോറില്‍ ദ്വിപ് വാങ്ങി സ്വന്തം രാജ്യം സ്ഥാപിച്ചതിന് പിന്നാലെയാണ് നിത്യാനന്ദ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
‘എന്നിലെ ഊര്‍ജ്ജം എന്താണ് എന്ന് ഞാന്‍ നിങ്ങള്‍ക്ക് കാട്ടിത്തരും. അതിലൂടെ സത്യം പുറത്തുവരും. എന്നെ തൊടാന്‍ ഇപ്പോള്‍ ആര്‍ക്കും സാധിക്കില്ല, ഞാന്‍ പരമശിവനാണ്. ഒരു വിഡ്ഡി കോടതിക്കും സത്യം വെളിപ്പെടും മുന്‍പ് എന്നെ വിചാരണ ചെയ്യാന്‍ സാധിക്കില്ല‘. വിഡിയോയില്‍ നിത്യാനന്ദ പറയുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ എവിടെനിന്നും പകര്‍ത്തിയതാണ് എന്ന് വ്യക്തമല്ല.
അതേസമയം ഭൂമി വാങ്ങാനോ, സ്വന്തമായി രാജ്യം സ്ഥാപിക്കാനോ നിത്യാനന്ദക്ക് സഹായം നല്‍കിയിട്ടില്ല എന്ന് ഇക്വഡോര്‍ ഭരണകൂടം വ്യക്തമാക്കി. അഭയം നലകണം എന്ന നിത്യാനന്ദയുടെ അപേക്ഷ തള്ളിയിരുന്നു എന്നും, നിത്യാനന്ദ പിന്നീട് ഹെയ്തിലേക്ക് പോയി എന്നും ഇക്വഡോര്‍ വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി.