Webdunia - Bharat's app for daily news and videos

Install App

നിതീഷ് രാജിയില്‍ ഉറച്ചുതന്നെ; ബീഹാറിന് പുതിയ മുഖ്യമന്ത്രി

Written By VISHNU.NL
Updated: തിങ്കള്‍, 19 മെയ് 2014 (14:57 IST)
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റ സാഹചര്യത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ നിതീഷ് കുമാറിന്റെ തീരുമാനം അന്തിമമെന്ന് ജെഡിയു അധ്യക്ഷന്‍ ശരത് യാദവ്. രാജി തിരുമാനം നിതീഷ് കുമാര്‍ വീണ്ടും പരിശോധിക്കില്ല.

നിയമസഭയില്‍ പുതിയ നേതാവിനെ പാര്‍ട്ടി ഉടന്‍ തന്നെ തിരഞ്ഞെടുക്കും.  നിയമസഭ പിരിച്ചുവിടാനും വീണ്ടും തിരഞ്ഞെടുപ്പ് നടത്താനും നിതീഷ് ഗവര്‍ണറോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ മോദി തരംഗം ആഞ്ഞടിച്ചതൊടെ തിരഞ്ഞെടുപ്പിനെ നേരിടുന്നത് അബദ്ധമാകും എന്നാണ് പാര്‍ട്ടി കരുതുന്നത്.

പാര്‍ട്ടിയിലെ ഒരു വിഭാഗം എം എല്‍ എമാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്, രാജി തീരുമാനം പുനപരിശോധിക്കുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. 40 സീറ്റുകളുള്ള ബിഹാറില്‍ വെറും രണ്ട് എം പിമാരെ മാത്രമേ ജെ ഡി യുവിന് കിട്ടിയുള്ളു.

അതേസമയം ബി ജെ പി 22 ഉം അവരുടെ സഖ്യകക്ഷിയായി മത്സരിച്ച എല്‍ജെപി ആറ് സീറ്റുകളും നേടിയിരുന്നു. ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിനൊപ്പം ചേര്‍ന്ന് സെക്കുലര്‍ മുന്നണിയുണ്ടാക്കി നിതീഷ് കുമാര്‍ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത്തരമൊരു സഖ്യത്തെ പറ്റി തങ്ങള്‍ ആലോചിക്കുന്നില്ലെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്.

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

പിഎസ്സിക്കെതിരെ നിയമനടപടിക്ക് കേരള ഗവര്‍ണര്‍; ക്രമക്കേടുകള്‍ രാഷ്ട്രപതിയെ അറിയിച്ചേക്കും

മഹാരാഷ്ട്രയിലെ ഹൈവേ നിർമ്മാണം വൈകാൻ കാരണം യുവാക്കളുടെ മദ്യപാനവും ഡൊണാൾഡ് ട്രംപും, വിചിത്ര ന്യായീകരണവുമായി ബിജെപി നേതാവ്

അമേരിക്കൻ സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം, പ്രഖ്യാപനവുമായി ഇറാൻ

ബിജെപിയിൽ ഗ്രൂപ്പിസം, ചില നേതാക്കൾക്ക് ഹിന്ദുത്വ അജണ്ട, നേതാക്കളുമായി ബന്ധപ്പെടാൻ പോലും കഴിയുന്നില്ല : ദേവൻ

CJPയ്ക്ക് പിന്നാലെ തരംഗമായി ‘ദിമാഗി നക്സൽ ജനതാ പാർട്ടി’, 24 മണിക്കൂറിൽ 1.8 ലക്ഷം ഇൻസ്റ്റഗ്രാം ഫോളോവേഴ്സ്

Show comments