അനുബന്ധ വാര്‍ത്തകള്‍
- ആളനക്കമില്ലാതെ ഇന്ന് തൃശൂര്‍പൂരം; ക്ഷേത്രത്തിനകത്തെ താന്ത്രിക ചടങ്ങുകള്‍ മാത്രം നടത്തും
- റെയിൽവേ സ്റ്റേഷനുകളിലേയ്ക്ക് വരരുത്, ശ്രമിക് സ്പെഷ്യൽ ട്രെയിനുകളല്ലാതെ മെയ് 17 വരെ മറ്റു സർവീസുകൾ ഉണ്ടാകില്ലെന്ന് റെയിൽവേ
- ആശ്വാസദിനം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് കേസുകളില്ല, 9 പേർക്ക് രോഗമുക്തി
- പാചകവാതകത്തിന്റെ വില സിലിണ്ടറിന് 160 രൂപ കുറച്ചു
- പൊതുഗതാഗതം തത്കാലം പുനഃസ്ഥാപിക്കില്ലെന്ന് ചീഫ് സെക്രട്ടറി
പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത്
പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത് അറിയിച്ചു. ഇതുസംബന്ധിച്ച് ഇന്ത്യയിലെ കുവൈത്ത് എംബസി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് കത്ത് അയച്ചിട്ടുണ്ട്. യുഎഇയ്ക്ക് ശേഷം ഇത്തരമൊരു വാഗ്ദാനം നല്കുന്ന രാജ്യമാണ് കുവൈത്ത്.
കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ പകുതിയലധികവും ഇന്ത്യക്കാരാണ്. ഇതുവരെയും 30 പേരാണ് കൊവിഡ് ബാധിച്ച് കുവൈത്തില്‍ മരണപ്പെട്ടത്. 4377 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് ലോക്ക് ഡൗണില്‍ കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്നത്.