അനുബന്ധ വാര്‍ത്തകള്‍
- സ്കൂൾ കലോത്സവവും അന്താരാഷ്ട്ര ചലച്ചിത്രമേളയും ഉൾപ്പടെയുള്ള എല്ലാ ആഘോഷ പരിപാടികളും ഒരു വർഷത്തേക്ക് റദ്ദാക്കി; ഇതിനായി നീക്കിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
- ഹൈദെരാബാദ് നൈസാമിന്റെ സ്വർണ ടിഫിൻ ബോക്സ് മ്യൂസിയത്തിൽ നിന്നും മോഷ്ടിച്ചു
- റിയൽമി 2 വിന്റെ ആദ്യ വിൽപന ഫ്ലിപ്കാർട്ടിൽ ആരംഭിച്ചു
- അടുക്കളയിലെ എണ്ണ ഉപയോഗത്തിൽ ശ്രദ്ധയില്ലെങ്കിൽ മാരക രോഗങ്ങൾ തേടിയെത്തും
- പി കെ ശശിക്കെതിരായ പരാതി മൂന്നാഴ്ച മുൻപ് ലഭിച്ചു; ഉചിതമായ നടപടികൾ പാർട്ടി സ്വീകരിച്ചുവരുകയാണ്, പൊലീസിലേക് പരാതി കൈമാറേണ്ട സാഹചര്യം നിലവിലില്ലെന്ന് കോടിയേരി
ഇനി ദളിത് എന്ന് വിളിക്കേണ്ട; ‘പട്ടികജാതി‘ എന്ന പദം ഉപയോഗിക്കാൻ മാധ്യമങ്ങൾക്ക് നിർദേശം നൽകി കേന്ദ്രം
മാധ്യമ റിപ്പോർട്ടുകളിൽ ഇനി മുതൽ ദളിത് എന്ന പദം ഉപയോഗിക്കരുതെന്ന് കേന്ദ്ര വാർത്ത വിതരന പ്രക്ഷേപണ മന്ത്രാലയം രാജ്യത്തെ മാധ്യമ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ഇതിനു പകരമായി പട്ടികജാതി എന്ന വാക്ക് ഉപയോഗിക്കാനാണ് മന്ത്രാലയത്തിന്റെ നിർദേശം.
ഇതു സംബന്ധിച്ച് മുംബൈ ഹൈക്കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നടപടി. കേന്ദ്ര സാമൂഹിക മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലറും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നുണ്ട്. ഷെഡ്യൂൾഡ് കാസ്റ്റ് എന്നോ അതിന്റെ പ്രാദേശിക പരിഭാഷകളോ മാത്രമേ ഉപയോഗിക്കാവു എന്നാണ് സർക്കുലറിൽ പറയുന്നത്.
സര്‍ക്കാര്‍ രേഖകളിലും മാധ്യമ വാർത്തകളിലും ‘ദളിത്’ എന്ന പദം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പങ്കജ് മെശ്രാം എന്നയാൾ നല്കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് പദം ഉപയോഗിക്കരുതെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. ഇത് സംബന്ധിച്ച് കോടതി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരുന്നു.