സി ബി എസ് ഇ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പ്രിൻസിപ്പൽ അറസ്റ്റിൽ

Sumeesh| Last Modified വ്യാഴം, 5 ജൂലൈ 2018 (13:26 IST)
ഡൽഹി: പത്താംക്ലാസ് പ;ന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ ചോർന്ന സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിലായി ഡൽഹി ബവാനയിലെ മദർ ഖസാനി കോൺ‌വന്റ് സ്കൂൾ പ്രിൻസിപ്പൽ പ്രവീൺകുമാർ ജായെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതേ സ്കൂളിലെ മറ്റു രണ്ട് അധ്യാപകരേയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്കൂളിനു മികച്ച വിജയം സ്വന്തമാക്കുന്നതിനായി അധ്യാപകർ ചോദ്യപേപ്പർ ചോർത്തിയ വിവരം പ്രിൻസിപ്പൽക്ക് അറിവുണ്ടായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം മുൻ‌കൂർ ജാമ്യം നേടിയ പ്രധാന അധ്യാപകനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.

കഴിഞ്ഞ മാർച്ചിലാണ് പന്ത്രണ്ടാം ക്ലാസിലെ എക്കണോമിക്സ് ചോദ്യപേപ്പറും പത്താം ക്ലാസിലെ കണക്ക് ചോദ്യപേപ്പറും ചോർന്നത്. ഇതേ തുടർന്ന് എക്കണോമിക്സ് പരീക്ഷ സി ബി എസ് വീണ്ടും നടത്തുകയും. കണക്ക് ചോദ്യപേപ്പർ വ്യാപകമായി ചോർന്നിട്ടില്ലാത്തതിനാൽ കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്നും സി ബി എസ് ഇ തീരുമാനിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :