'താറാവുകള്‍ വെളളത്തില്‍ സഞ്ചരിക്കുമ്പോള്‍ ഓക്‌സിജന്റെ അളവ് വർദ്ധിക്കും'; പുതിയ പ്രസ്ഥാവനയുമായി ബിപ്ലബ് കുമാർ ദേവ്

'താറാവുകള്‍ വെളളത്തില്‍ സഞ്ചരിക്കുമ്പോള്‍ ഓക്‌സിജന്റെ അളവ് വർദ്ധിക്കും'; പുതിയ പ്രസ്ഥാവനയുമായി ബിപ്ലബ് കുമാർ ദേവ്

അഗർത്തല| Rijisha M.| Last Updated: ബുധന്‍, 29 ഓഗസ്റ്റ് 2018 (09:06 IST)
മണ്ടത്തരങ്ങൾ പറഞ്ഞ് സ്ഥിരമായി വിവാദങ്ങൾ ഉണ്ടാക്കുന്നയാളാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേവ്. അടുത്തിടെ, സിവില്‍ എഞ്ചിനീയര്‍മാര്‍ സിവില്‍ സര്‍വീസില്‍ ചേരണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഏറെ പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. എന്നാൽ പുതിയ കണ്ടെത്തൽ താറാവിന്റെ അത്ഭുത ശേഷിയെക്കുറിച്ചാണ്.

താറാവുകള്‍ വെളളത്തില്‍ സഞ്ചരിക്കുമ്പോള്‍ വെള്ളത്തിലെ ഓക്‌സിജന്റെ അളവ് വര്‍ധിക്കുമെന്നാണ് ബിപ്ലബ് ദേബിന്റെ പ്രസ്താവന. ഇതുമാത്രമല്ല, മറ്റൊരു കണ്ടെത്തൽ കൂടി അദ്ദേഹം നടത്തി. താറാവുകൾ വെള്ളത്തിൽ സഞ്ചരിക്കുമ്പോൾ ജലം പുനചംക്രമണം ചെയ്യപ്പെടുന്നതിലൂടെ ജലാശയങ്ങളില്‍ മത്സ്യസമ്പത്ത് പെരുകുമെന്നും അദ്ദേഹം കണ്ടെത്തുന്നു. തിങ്കളാഴ്ച രുദ്രസാഗര്‍ തടാകത്തില്‍ നടന്ന വള്ളംകളി മത്സരം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒപ്പം, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അമ്പതിനായിരം താറാവു കുഞ്ഞുങ്ങളെ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. താറാവുകളെയും കോഴികളെയും വളര്‍ത്തുന്നത് ഗ്രാമീണ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നെങ്കിലും കഴിഞ്ഞ 25 വർഷമായി അത് ഇല്ലാതിരിക്കുകയാണ്. ഒരു വീട്ടില്‍ അഞ്ച് താറാവുകളെയെങ്കിലും വളര്‍ത്തണം. ഇതിലൂടെ കുട്ടികള്‍ക്ക് കൂടുതലായി പോഷകാംശങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :