അനുബന്ധ വാര്‍ത്തകള്‍
- യുപിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് ഏഴുഘട്ടങ്ങളിലായി; മറ്റുസംസ്ഥാനങ്ങളിലെ തിയതികള്‍ ഇങ്ങനെ
- തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത് ഫെബ്രുവരി 10ന്; വോട്ടെണ്ണല്‍ മാര്‍ച്ച് 10
- അഞ്ചു സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് തിയതികളായി; പെരുമാറ്റച്ചട്ടം നിലവില്‍ വന്നു
- തിരെഞ്ഞെടുപ്പ് സംസ്ഥാനങ്ങളിൽ ഒമിക്രോൺ ആശങ്കയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം
- ഒമിക്രോണ്‍ കാരണം അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ട സാഹചര്യം ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്
അഞ്ചു സംസ്ഥാനങ്ങളിലായി വോട്ടുചെയ്യുന്നത് 18.34 കോടി പേര്; ഒരു പോളിങ് സ്റ്റേഷനില്‍ പരമാവധി 1250 വോട്ടര്‍മാര്‍
രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലായി വോട്ടുചെയ്യുന്നത് 18.34 കോടി പേരാണ്. ഒരു പോളിങ് സ്റ്റേഷനില്‍ പരമാവധി 1250 വോട്ടര്‍മാര്‍ മാത്രമാണ് ഉണ്ടാകുക. അതേസമയം എല്ലാ മണ്ഡലങ്ങളിലും ചുരുങ്ങിയത് ഒരു ബൂത്തിലെങ്കിലും വനിതകളായ പോളിങ് ഉദ്യോഗസ്ഥര്‍ മാത്രമുള്ള ബൂത്ത് ഉണ്ടാകും. സ്ഥാനാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസും ഉറപ്പുവരുത്തും. അതേസമയം പോളിങ് സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ജനുവരി 15 വരെ റാലികളും പദയാത്രകളും നടത്തുന്നതിന് വിലക്കുണ്ട്.