അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് വാട്ടർ അതോറിറ്റി ക്യാഷ് കൗണ്ടറുകൾ ഇന്നുമുതൽ പ്രവർത്തനം പുനരാരംഭിയ്ക്കും
- സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്ക് കൊവിഡ്, ഇവര്‍ വയനാട് സ്വദേശികള്‍; രോഗം വന്നത് സമ്പര്‍ക്കം മൂലം
- 52,841 രൂപയുടെ മദ്യബിൽ വൈറലായി, പുലിവാൽ പിടിച്ച് മദ്യശാല; മദ്യം വാങ്ങിയതിനും കേസ്
- ഇസക്കുട്ടി ജിമ്മിൽ ഊഞ്ഞാലാടുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ടോവിനോ!
- ബൈക്ക് യാത്രക്കിടെ മാസ്ക് ധരിക്കാന്‍ ശ്രമം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കൊച്ചിയിലെത്തുന്ന പ്രവാസികളെ പരിശോധിക്കാന്‍ ക്യൂആര്‍ കോഡ് സംവിധാനം ഒരുക്കുന്നു
നാളെ മുതല്‍ കൊച്ചിയിലെത്തുന്ന പ്രവാസികളെ നിരീക്ഷിക്കാന്‍ ക്യൂആര്‍ കോഡ് സംവിധാനം ഒരുക്കുന്നു. നാളെ ദോഹയില്‍ നിന്നും അബുദാബിയില്‍ നിന്നും 400പേരാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്നത്. അബുദാബിയില്‍ നിന്നുള്ള ആദ്യ വിമാനം രാത്രി 9.40നാണ് എത്തുന്നത്.
യുഎഇയില്‍ നിന്നുള്ളവരെ കൊവിഡ് പരിശോധനയ്ക്കു ശേഷമേ വിമാനത്തില്‍ കയറ്റുകയുള്ളുവെന്ന് യുഎഇ എംബസി അറിയിച്ചിട്ടുണ്ട്.
ക്യൂആര്‍ കോഡ് സംവിധാനം ഒരുക്കുന്നതുവഴി കൊവിഡ് പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ വിചാരിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ നടത്തുന്ന സംവിധാനം മികച്ചതാണെന്നു കണ്ടാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ക്യൂആര്‍ കോഡ് സംവിധാനം വ്യാപിപ്പിക്കും.