അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരം ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായവര്‍ 586; ആകെ നിരീക്ഷണത്തിലുള്ളവര്‍ 5359
- ഉത്രയ്ക്കു സൂരജ് നല്കിയ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നോ എന്ന് പരിശോധിക്കും; രാസപരിശോധനാഫലം കാത്ത് പൊലീസ്
- കൊട്ടിയത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; ആളെ തിരിച്ചറിഞ്ഞു
- ഗോവയില്‍ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന കാസര്‍കോട് സ്വദേശിനി കുഴഞ്ഞുവീണ് മരിച്ചു
- സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി
ഉത്ര കൊലപാതക കേസ്: അറസ്റ്റിലാകുന്നതിനു മുന്‍പ് സൂരജ് നിയമോപദേശം തേടിയെന്ന് അന്വേഷണ സംഘം
ഉത്ര കൊലപാതക കേസില്‍ അറസ്റ്റിലാകുന്നതിന് മുന്‍പ് പ്രതി സൂരജ് നിയമോപദേശം തേടിയെന്ന് അന്വേഷണസംഘം. സൂരജിന്റെ വീടിനടുത്തുള്ള അഭിഭാഷകന്റെ വീട്ടില്‍ സൂരജ് വന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി സൂരജിന്റെ ഒരുവര്‍ഷത്തെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പൊലീസ് പരിശോധിച്ചു. കൂടാതെ ഉത്രയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കര്‍ തുറന്നു പരിശോധിക്കുകയും ചെയ്യും. ഉത്രയ്ക്ക് പാമ്പ് കടിയേറ്റ മാര്‍ച്ച് രണ്ടിന് സൂരജ് ബാങ്കിലെത്തി ലോക്കര്‍ തുറന്നിരുന്നു. ഈമാസം 24നാണ് സൂരജ് അറസ്റ്റിലാകുന്നത്.