1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Surya krishnan missing Case

സൂര്യയെ കാണാതായത് ആലത്തൂരില്‍ നിന്ന്, കണ്ടെത്തിയത് മുംബൈയില്‍; ഫെയ്സ്ബുക്ക് അക്കൗണ്ട് ലോഗിന്‍ ചെയ്തത് നിര്‍ണായകമായി, വിദഗ്ധമായി വല വിരിച്ച് സൈബര്‍ സംഘം

Surya Krishnan Missing Case
ആലത്തൂരില്‍ നിന്ന് കാണാതായ സൂര്യ കൃഷ്ണയെ(21) കണ്ടെത്തി. മൂന്നൂമാസം മുന്‍പായിരുന്നു പെണ്‍കുട്ടിയെ കാണാതായത്. മുംബൈയില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടി ഡിവൈഎസ്പി ഓഫീസിലാണ് ഇപ്പോഴുള്ളത്. ആലത്തൂരിലെ വീട്ടില്‍ നിന്ന് പുസ്തകം വാങ്ങാന്‍ ടൗണിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. ഫോണ്‍ എടുക്കാതെ പോയതിനാല്‍ ടവര്‍ ലൊക്കേഷന്‍ ഉപയോഗിച്ച് കണ്ടെത്താന്‍ സാധിച്ചില്ല. 
 
ഇത്രനാളും പെണ്‍കുട്ടി മുംബൈയിലെ ഒരു തമിഴ് കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. പാലക്കാട് നിന്ന് തീവണ്ടിവഴി കോയമ്പത്തൂരിലെത്തുകയും പിന്നീട് മുംബൈയില്‍ എത്തുകയുമായിരുന്നു. ഇതിനിടെ ഫേസ്ബുക്ക് ലോഗിന്‍ ചെയ്തതോടെയാണ് കേസില്‍ നിര്‍ണായക മാറ്റം ഉണ്ടായത്. സൈബര്‍ സെല്‍ ഐപി അഡ്രസം ലൊക്കേഷനും ആലത്തൂര്‍ പൊലീസിന് കൈമാറുകയായിരുന്നു.  
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മുംബൈയിലെ തമിഴ്കുടുംബത്തോട് പെണ്‍കുട്ടി പറഞ്ഞത് അനാഥയാണെന്ന്; സത്യം അറിഞ്ഞിരുന്നില്ലെന്ന് കുടുംബം