അനുബന്ധ വാര്‍ത്തകള്‍
- പൊതുവിദ്യാലയങ്ങളിലെ 78.8% കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചു; വാക്‌സിനെടുക്കാനുള്ളത് 1.11ലക്ഷം കുട്ടികള്‍
- മധു വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം
- വാവ സുരേഷിന്റെ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പ്
- ഒമിക്രോണ്‍ വേഗത്തില്‍ പ്രസരിക്കുന്നതും വേഗത്തില്‍ മ്യൂട്ടേഷന് വിധേയമാവുന്നതുമായ വകഭേദമെന്ന് ലോകാരോഗ്യ സംഘടന
- ബലാത്സംഗ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സംസ്ഥാനത്ത് 28 പോക്സോ കോടതികള്‍ കൂടി വരുന്നു
സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്; കുറ്റപത്രം സമര്‍പ്പിച്ചു
സിപിഐ എം പെരിങ്ങര ലോക്കല്‍ സെക്രട്ടറിയായിരുന്ന പി ബി സന്ദീപ് കുമാറിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് കുറ്റപത്രം. തിരുവല്ല കോടതിയില്‍ പൊലീസ് ബുധനാഴ്ച നല്‍കിയ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുവമോര്‍ച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ജിഷ്ണുവിന് സന്ദീപിനോടുള്ള രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷകസംഘം തിരുവല്ല കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറഞ്ഞു.
രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നതിന് രണ്ട് മുതല്‍ അഞ്ച് വരെയുള്ള പ്രതികളെ ജിഷ്ണു കുറ്റൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് താമസിപ്പിച്ച് കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. 732 പേജുകളുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.