അനുബന്ധ വാര്‍ത്തകള്‍
- എഴുത്തുകാരനും സംവിധായകനും എടുക്കുന്ന അത്രയും ഭാരം സിനിമയില്‍ മറ്റാരും എടുക്കുന്നില്ല: മഹേഷ് നാരായണന്
- ചോളന്മാര് വരുന്നു...,മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം,'പൊന്നിയിന്‍ സെല്വന്' മോഷന്‍ പോസ്റ്റര്‍
- ഇതാണ് ആസിഫ് അലിയുടെ കുടുംബം, നടന് പഠിച്ച കോളേജ് ഏതെന്ന് അറിയാമോ? ചിത്രങ്ങള്‍ കാണാം
- ചര്‍ച്ച ചെയ്യപ്പെടും,പത്തൊന്‍പതാം നൂറ്റാണ്ടിലെ സിജു വില്‍സണിന്റെ പ്രകടനം,അന്‍പതോളം പ്രമുഖ താരങ്ങള്‍, വിശേഷങ്ങളുമായി സംവിധായകന് വിനയന്
- മുണ്ട് മടക്കിയുടുത്ത് അനുമോള്‍,നിങ്ങളുടെ സന്തോഷം നിങ്ങളുടെ ഉത്തരവാദിത്തമാണെന്ന് നടി
ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി കടന്നുപിടിച്ചു; പീഡന പരാതിയില്‍ പി.സി.ജോര്‍ജ് അറസ്റ്റില്‍
സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി നല്കിയ മറ്റൊരു പീഡന പരാതിയില്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജ് അറസ്റ്റില്‍. ഈ വര്‍ഷം ഫെബ്രുവരി 10-ാം തിയതി തൈക്കാട് ഗസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തി കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് പരാതി. മ്യൂസിയം പൊലീസ് ജോര്‍ജ്ജിനെതിരെ കേസെടുത്തിട്ടുണ്ട്.
സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെയാണ് സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്.