പതിനഞ്ചുകാരിക്കു പീഡനം: യുവാവും ഭാര്യാപിതാവും പിടിയില്‍

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെയും യുവാവിന്റെ ഭാര്യാ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു

പുതുക്കാട്| AKJ IYER| Last Modified വെള്ളി, 17 മാര്‍ച്ച് 2017 (16:00 IST)
പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെയും യുവാവിന്റെ ഭാര്യാ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര പാപ്പാത്ത് വീട്ടില്‍ രാജു (39), രാജുവിന്റെ ഭാര്യാ പിതാവ് പോങ്കോത്ര കൊട്ടുമ്പുള്ളി രാജന്‍ (53) എന്നിവരാണ് പുതുക്കാട് പൊലീസിന്റെ വലയിലായത്.

രാജുവും രാജനും ഒരു വീട്ടിലായിരുന്നു താമസം. ഇവര്‍ ഇരുവരും കഴിഞ്ഞ ഒന്നര വര്‍ഷമായി അയല്‍ക്കാരിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നു എന്നാണു പൊലീസ് അറിയിച്ചത്. ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്.

വ്യത്യസ്ത സമയങ്ങളിലായിരുന്നു ഇവര്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നത്. രണ്ട് പ്രതികളെയും പുതുക്കാട് സി.ഐ എസ്.പിസുധീരന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. തൃശൂര്‍ ജില്ലാ കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :