അനുബന്ധ വാര്‍ത്തകള്‍
- മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ഇഡി
- വാളയാർ കേസിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ പബ്ലിക് പ്രോസിക്യൂട്ടർ
- സിബിഐയെ വിലക്കാൻ സിപിഎം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയെ രക്ഷിക്കാനെന്ന് ചെന്നിത്തല
- സംസ്ഥാനത്ത് ഇന്ന് 7482 പേർക്ക് കൊറോണ, 7593 പേർക്ക് രോഗമുക്തി
- പ്രതീക്ഷിച്ച ഫലമില്ല, പ്ലാസ്മ തറാപ്പി ചികിത്സാ പ്രോട്ടോക്കോളിൽനിന്നും ഒഴിവാക്കാൻ ഐസിഎംആർ
ശിവശങ്കര്‍ അറസ്റ്റില്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലായത് കള്ളപ്പണക്കേസിലും ബിനാമി ഇടപാടിലും
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ ടി സെക്രട്ടറിയുമായ എം ശിവശങ്കര്‍ അറസ്റ്റില്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ആണ് ശിവശങ്കറെ അറസ്റ്റ് ചെയ്തത്.
ആറര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാടുകള്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ശിവശങ്കറിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ തള്ളിയതിന് പിന്നാലെ മറ്റൊരു നീക്കത്തിനും സാധ്യത കൊടുക്കാതെയാണ് ഇ ഡി ശിവശങ്കറെ കസ്റ്റഡിയിലെടുത്തത്.
സ്വപ്നയുടെ കള്ളപ്പണം ശിവശങ്കര്‍ സൂക്ഷിച്ചെന്ന് ഇ ഡി റിപ്പോര്‍ട്ടില്‍ പറയുന്നതായി വിവരമുണ്ട്. ചാര്‍ട്ടേഡ് അക്കൌണ്ടിന്റെ മൊഴി ശിവശങ്കറിന്റെ അറസ്റ്റില്‍ നിര്‍ണായകമായി.