അനുബന്ധ വാര്‍ത്തകള്‍
- ബാങ്കുകൾക്ക് 50,000 കോടി പ്രഖ്യാപിച്ച് റിസർവ് ബാങ്ക്, സംസ്ഥാനങ്ങൾക്ക് 60 ശതമാനം കൂടുതൽ ഫണ്ട്, റിവേഴ്സ് റിപ്പോ നിരക്ക് കുറച്ചു
- സംസ്ഥാന സർക്കാരിന്റെ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചു, തോട്ടം മേഖലയ്ക്കും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങൾക്കും ഇളവ്
- ഗർഭിണി മരിച്ചത് കൊവിഡ് മൂലമെന്ന് സംശയം, 68 ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിൽ
- ചത്ത ജെല്ലിക്കെട്ട് കാളയ്ക്ക് അന്ത്യോപചാരം അർപ്പിയ്ക്കാൻ മധുരയിൽ ഒത്തുകൂടിയത് ആയിരങ്ങൾ, 3000 പേർക്കെതിരെ കേസ്
- കൊവിഡ് 19; ചൈനയിൽ രണ്ടാംഘട്ട വ്യാപനം? അതിർത്തികൾ അടച്ചിട്ട് കനത്ത ജാഗ്രത
ലോക്ക് ഡൗൺ ലംഘനം: 2863 പേര്‍ അറസ്റ്റിൽ
കൊറോണ വ്യാപനം തടയുന്നതിനായി നടപ്പാക്കിയ ലോക്ക് ഡൗണിൽ സംസ്ഥാനത്തൊട്ടാകെ വിവിധ നിയമ ലംഘനം നടത്തിയ 2863 പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട 2941 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇവരിൽ നിന്ന് 2048 വാഹനങ്ങളും പിടിച്ചെടുത്തു.
തലസ്ഥാന നഗരിയിൽ 473 കേസുകൾ രജിസ്റ്റർ ചെയ്ത് 470 പേരെ അറസ്റ്റ് ചെയ്തപ്പോൾ 348 വാഹനങ്ങൾ പിടിച്ചു. കൊല്ലം ജില്ലയിൽ 522 കേസുകൾ രജിസ്റ്റർ ചെയ്ത് 523 പേരെ അറസ്റ്റ് ചെയ്തപ്പോൾ 477 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
അതേസമയം, കൊറോണ ബാധ ഏറ്റവുമധികം ഉള്ള കാസർകോട്ട് 52 കേസുകൾ രജിസ്റ്റർ ചെയ്യുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തപ്പോൾ കേവലം മൂന്ന് വാഹനങ്ങൾ മാത്രമാണ് പിടിച്ചത്.
അടുത്ത ലേഖനം