ഓണത്തിന് മലയാളികളെ നാട്ടിലെത്തിക്കാൻ കെ എസ് ആർ ടി സിയുടെ മാവേലി ബസ്സുകൾ

Sumeesh| Last Modified ശനി, 28 ജൂലൈ 2018 (16:09 IST)
തിരുവനന്തപുരം: ഓണക്കാലത്ത് മാറുനാട്ടിൽ താമസിക്കുന്ന മലയാളികൾക്ക് നാട്ടിലെത്താൻ മാവേലി ബസ്സ് സര്‍വീസ് നടത്തുമെന്ന് കെഎസ്‌ആര്‍ടിസി. ബംഗളുരൂ, മൈസൂര്‍, കോയമ്ബത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍നിന്നും സധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിലാവും കെ എസ് ആർ ടി സി സർവീസ് നടത്തുക.

നിലവിൽ അന്യ സംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകൾ
കൂടാതെ 100 ബസ്സുകൾ കൂടി ആഗസ്റ്റ് 17 മുതൽ സെപ്റ്റംബർ ഒന്ന് വരെ സർവീസ് നടത്തും. ബംഗളൂരുവിലേക്കും മൈസൂരിലേക്കും കോയമ്പത്തൂരിലേക്കുമാകും കൂടുതത്സർവീസുകൾ നടത്തുക. പെർമിറ്റ് ലഭ്യമാകുന്നതിനനുസരിച്ചു മാത്രമേ ചെന്നൈയിലേക്കുള്ള സർവീസിന്റെ കാര്യത്തിൽ തീരുമനമാകൂ.

കെ എസ്‌ ആർ ടി സിയുടെ ഫേസ്ബുക്ക് പേജിലൂടെയും ഇമെയില്‍ വഴിയും ലഭ്യമായ യാത്രക്കാരുടെ നിരന്തരമായ സന്ദേശങ്ങളുടെയും അപേക്ഷകളുടെയും അടിസ്ഥാനത്തിലാണ് മറുനാടൻ മലയാളികൾക്കായി പുതിയ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചതെന്ന് കെ എസ്‌ ആർ ടി സി
മാനേജിങ് ഡയറക്ടര്‍ ടോമിന്‍ ജെ. തച്ചങ്കരി അറിയിച്ചു.

പുതുതായി ആരംഭിക്കുന്ന സർവീസുകൾക്ക് ഓൺലൈൻ ബുക്കിംഗ് സൌകര്യവും ഏർപ്പെടുത്തും എന്നും തച്ചങ്കരി വ്യക്തമാക്കി. റെഡ്ബ്സ് മുഖാന്തരവും ബസുകളിൽ സീറ്റുകൾ ബുക്ക് ചെയ്യാൻ അവസരം ഉണ്ടാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :