അനുബന്ധ വാര്‍ത്തകള്‍
- നടിമാര്‍ക്കെതിരെയുള്ള ഗണേഷിന്റെ ശബ്ദസന്ദേശം ചോര്‍ന്നതെങ്ങനെ ?; സൈബർ ഏജൻസി അന്വേഷിക്കും
- ദിലീപിനെ തിരിച്ചെടുത്തത് നേരത്തേ തന്നെ രമ്യയ്ക്കും പൃഥ്വിക്കും അറിയാമായിരുന്നു, അവർ മിണ്ടാതിരുന്നതാണ്: സിദ്ദിഖ്
- അമ്മയുടെ കൈനീട്ടം ഔദാര്യമല്ല; കമലിന്റെ പ്രസ്ഥാവനക്കെതിരെ മുതിർന്ന അംഗങ്ങൾ സാംസ്കാരിക മന്ത്രിക്ക് കത്ത് നൽകി
- മമ്മൂക്കാ, ലാലേട്ടാ... തമാശകൾ അവസാനിപ്പിക്കേണ്ട സമയമായി: രേവതി
- നീനുവിനെ കണ്ടെത്തി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയിരുന്നെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു; എസ് ഐ നിയമലംഘനം നടത്തിയെന്ന് കോടതി
തന്റെ പ്രസ്താവനയിൽ മുതിര്‍ന്ന നടീനടന്മാര്‍ക്ക് വിഷമമുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു, താൻ രാജിവച്ച നടിമാർക്കൊപ്പം: കമൽ
അമ്മയുടെ കൈനീട്ടത്തെ പരിഹസിക്കുന്ന തരത്തിൽ പ്രസ്ഥാവന നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് സംവിധായകനും ചലഛിത്ര അക്കാദമി ചെയർമാനുമായ കമൽ. ചലഛിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയിലായിരുന്നില്ല തന്റെ പ്രസ്താവന. തന്റെ പ്രസ്താവന മുതിര്‍ന്ന നടീനടന്മാര്‍ക്ക് വിഷമമുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കമൽ വ്യക്തമാക്കി.
സംഘടനയിൽ നിന്നും രാജിവച്ച നടിമാരെ താൻ പിന്തുണക്കുന്നു. ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്തതിൽ ഇപ്പൊൾ പ്രതികരിക്കുന്നില്ല. അത് സംഘടനയുടെ ആഭ്യന്തര കാര്യമാണെന്നും കമൽ കൂട്ടിച്ചേർത്തു.
അമ്മ നൽകുന്ന കൈനിട്ടം ഔദാര്യമാണെന്ന തരത്തിൽ കഴിഞ്ഞ ദിവസം കമൽ പ്രസ്ഥാവന നടത്തിയിരുന്നു. ഇതിനെ തുടർന്ന് അമ്മയിലെ മുതിർന്ന അംഗങ്ങളായ കെ പി എ സി ലളിത, മധു,, കവിയൂർ പൊന്നമ്മ, ജനാർദ്ദനൻ എന്നിവർ സാംസ്കാരിക നംത്രി എ കെ ബാലന് കത്ത് നൽകിയ പശ്ചാത്തലത്തിലാണ് കമൽ ഖേത പ്രകടനവുമായി രംഗത്തെത്തിയത്.