1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. idea network issue solved

ഐഡിയ നെറ്റ്‌വര്‍ക്ക് പ്രശ്‌നം പരിഹരിച്ചു

ഐഡിയ നെറ്റ്‌വര്‍ക്ക് പ്രശ്‌നം പരിഹരിച്ചു

idea
മാസ്റ്റര്‍ സ്വിച്ചിംഗിലെ തകരാര്‍ മൂലം പ്രവര്‍ത്തന രഹിതമായ ഐഡിയ നെറ്റ്‌വര്‍ക്ക് പുനസ്ഥാപിച്ചു. ഇന്ന് രാവിലെ മുതല്‍ നിശ്ചലമായ നെറ്റ്‌വര്‍ക്ക് മണിക്കൂറുകള്‍ക്ക് ശേഷമാണ് പൂര്‍വ്വ സ്ഥിതിയിലാക്കാനായത്. 
 
കൊച്ചിയില്‍ മാസ്റ്റര്‍ സ്വിച്ചിംഗ് സെന്ററിലുണ്ടായ സാങ്കേതിക തകരാര്‍ കാരണമാണ് ഐഡിയ നെറ്റ്‌വര്‍ക്ക് നിശ്ചലമായതെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം.
 
നെറ്റ്‌വര്‍ക്ക് ലഭിക്കാതെ വന്നതോടെ ഐഡിയ ഉപഭോക്താക്കള്‍ കൊച്ചി കാക്കനാട്ടെ ഓഫീസിനു മുന്നിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. 
 
 
അടുത്ത ലേഖനം
അവിഹിതബന്ധം: ഭാര്യയെ തലക്കടിച്ച് കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍