1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Exam date declared

സംസ്ഥാനത്തെ സ്‌കൂളുകളിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 14 മുതല്‍ 22 വരെ നടക്കും

Exam News
സംസ്ഥാനത്തെ സ്‌കൂളുകളിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 14 മുതല്‍ 22 വരെ നടക്കും. ഒന്നു മുതല്‍ പത്തുവരെ ക്ലാസുകള്‍ക്ക് ഡിസംബര്‍ 14 മുതല്‍ 22 വരെയായിരിക്കും പരീക്ഷ. ഡിസംബര്‍ 12 മുതല്‍ 22 വരെയായിരിക്കും ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷ.
 
23ന് ക്രിസ്മസ് അവധിക്കായി അടക്കുന്ന സ്‌കൂളുകള്‍ ജനുവരി മൂന്നിന് തുറക്കും. മാര്‍ച്ച് 13 മുതല്‍ 30വരെ നടത്താന്‍ നിശ്ചയിച്ച എസ്.എസ്.എല്‍.സി പരീക്ഷ റമദാന്‍ വ്രത സമയത്ത് ഉച്ചക്കുശേഷം നടത്തുന്നത് സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാറിന്റെ പരിഗണനക്ക് വിടാനും തീരുമാനിച്ചു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍; വിവരം മറച്ചുവെച്ചതിന് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകരും അറസ്റ്റില്‍