അനുബന്ധ വാര്‍ത്തകള്‍
- ആശ്വാസം: സംസ്ഥാനത്തിന് 10 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിന് കൂടി ലഭിച്ചു
- പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ ശതമാനം ഏഴിനുമുകളിലുള്ളത് 296 പ്രദേശങ്ങളില്‍
- സംസ്ഥാനത്ത് ഇന്ന് 19,688 പേർക്ക് കൊവിഡ്, 135 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71
- കൊവിഡ് സെന്ററില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ജീവനക്കാരന് അറസ്റ്റില്‍
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 38,948 പേര്‍ക്ക്; മരണം 219
ജീവനക്കാരെ തിരികെ വിളിക്കാൻ ഒരുങ്ങി ടിസിഎസ്: നടപടി ഈ വർഷം തന്നെ ഉണ്ടായേക്കും
പ്രമുഖ ഐടി സ്ഥാപനമായ ടാറ്റ കൺസൾട്ടൻസി ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ആയി തങ്ങളുടെ ജീവനക്കാരെ ഓഫീസുകളിലേക്ക് തിരികെയെത്തിക്കുമെന്ന് റിപ്പോർട്ട്. പകർച്ചവ്യാധിയെ തുടർന്ന് 18 മാസത്തെ വർക്ക് ഫ്രം ഹോം ഉൾപ്പടെയുളള റിമോർട്ട് വർക്കിംഗ് പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ക്യാമ്പസുകൾ സജീവമാക്കാനാണ് ടിസിഎസ് ആലോചിക്കുന്നത്. മൂന്നാം തരംഗത്തിന്റെ കൂടി ആഘാതം വിലയിരുത്തിയ ശേഷമായിരിക്കും അന്തിമതീരുമാനം.
കമ്പനിയുടെ ജീവനക്കാരിൽ ഭൂരിഭാഗവും വാക്സിനേഷൻ പൂർത്തീകരിച്ചതായാണ് കമ്പനിയുടെ വിലയിരുത്തൽ.മൂന്നാം തരംഗത്തിന്റെ സാധ്യതകൾ കൂടി കണക്കിലെടുത്തുകൊണ്ടാകും ജീവനക്കാരെ തിരികെയെത്തിക്കാനുള്ള തീരുമാനമുണ്ടാവുക. ബിബിസിയുടെ റിപ്പോർട്ട് അനുസരിച്ച്, കമ്പനിയുടെ 90% സ്റ്റാഫുകൾക്കും ഇതുവരെ ഒരു ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ട്. രാജ്യത്തെ 4.6 ദശലക്ഷം വരുന്ന ഐടി പ്രഫഷണൽസിലെ 15 ശതമാനത്തോളം പേർ ജോലി ചെയ്യുന്നത് ടിസിഎസിലാണ്.
അടുത്ത ലേഖനം