അനുബന്ധ വാര്‍ത്തകള്‍
- സ്റ്റൈൽ മന്നനായി ടാറ്റ സുമോയുടെ അവതാരപ്പിറവി: സുമോ എക്സ്ട്രീം എത്തുന്നു !
- ‘നീ ശബരിമലയിൽ പോകും അല്ലേടീ‘, രശ്മി ആർ നായരുടെ വീടിനുനേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ പിടിയിൽ
- ഡ്രൈവർ പറഞ്ഞത് നുണ, അപകട സമയത്ത് ബാലഭാസ്കർ പിൻസീറ്റിൽ വിശ്രമിക്കുകയായിരുന്നുവെന്ന് ഭാര്യ ലക്ഷ്മി
- സൌത്ത് കൊറിയൻ വാഹന നിർമ്മാതാക്കളായ ‘കിയ‘ ഇന്ത്യയിലെത്തുന്നു, വരവറിയിക്കുന്നത് ‘സീഡ്‘ എന്ന ഹാച്ച്ബാക്ക്
- ഹോം മെയിഡ് ക്രിസ്പി ഫ്രൈഡ് ചിക്കൻ, ഒന്ന് പരീക്ഷിച്ച് നോക്കൂ
ജിയോ ദീപാവലി ധമാക്ക, ജിയോഫോണ്‍ 2 നവംബര്‍ 5 മുതല്‍ വില്‍പ്പന ആരംഭിക്കും
ജിയോ ദീപാവലി 2018 ധമാക്ക ഓഫറിന്റെ ഭാഗമായി ജിയോ ഫോണ്‍ 2 നവംബര്‍ 5 മുതല്‍ വില്‍പ്പന ആരംഭിക്കും. നവംബര്‍ 12 വരെയാണ് ജിയോ ഫോൺ വാങ്ങാനായി ജിയോ അവസരമൊരുക്കുന്നത്. പേടിഎമ്മിലൂടെ ഫോണ്‍ വാങ്ങിക്കുന്നവര്‍ക്ക് 200 രൂപ കാഷ്ബാക്ക് ഓഫറും ലഭ്യമാക്കുന്നുണ്ട്.
2,999 രൂപ വില വരുന്നതാണ് ജിയോഫോൺ 2. 512 എംപി റാം, 4 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് 128 ജിബി വരെ വര്‍ധിപ്പിക്കാം. 2,000 എം എ എച്ചാണ് ബാറ്ററി ബാക്കപ്പ്.
രണ്ട് നാനോ സിമ്മുകളും ഫോണില്‍ ഉപയോഗിക്കാം. 2 എം പി റിയര്‍ ഫ്രണ്ട് ക്യാമറയും ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട്. ജിയോ ഫൊൺ 1 ൽ നിന്നും വ്യത്യസ്തമായി യുട്യൂബ്, ഫെയിസ്ബുക്ക്, വാട്ട്സാപ്പ് എന്നീ സാമൂഹ്യ മാധ്യമങ്ങളും ജിയോ ഫോൺ 2 വിൽ ഇടം നേടിയിട്ടുണ്ട്. വൈഫൈ സംവിധാനവും ഫോണിൽ നൽകിയിരിക്കുന്നു.