പുതിയ ഉപഭോക്താക്കൾക്കായി അഞ്ച് പുത്തൻ പ്ലാനുകൾ അവതരിപ്പിച്ച് എയർടെൽ

Sumeesh| Last Modified ബുധന്‍, 7 നവം‌ബര്‍ 2018 (20:19 IST)
പുതിയ ഉപഭോക്താക്കൾക്കായി അഞ്ച് പുതിയ പ്രീപെയ്ഡ് പ്രഖ്യാപിച്ചിരിക്കുകയാണ് എയർടെൽ. പുതുതായി എത്തുന്ന ഉപഭീക്താക്കളെ എയർടെലുമായി കൂടുതൽ അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്ലാനുകൾ. 178രൂപക്കും 599 രൂപക്കും ഇടയിലാണ് 5 പുതിയ പ്ലാനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

178 രൂപയുടെയും 344 രൂപയുടെയും 599 രൂപയുടെയും പ്ലാനുകളാണ് ഇതിൽ പ്രധാനപ്പെട്ടത്. 178 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 1.4ജിബി 3ജി/4ജി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. ഒപ്പം അണ്‍ലിമിറ്റഡ് വോയിസ് കോളുകൾ, പ്രതിദിനം 100 എസ്‌എംഎസ് എന്നീ സേവനങ്ങളും 28 ദിവസത്തേക്ക് ലഭ്യമാകും.

344 രൂപയുടെ പ്ലാനാകട്ടെ
2 ജിബി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 100 എസ്‌എംഎസ് എന്നിവയും ലഭ്യമാകും. 28 ദിവസം തന്നെയാണ് ഈ പ്ലാനിന്റെയും കാലാവധി. ഇതേ പ്ലാനിന്റെ വാലിഡിറ്റി കാലാവധി 90ദിവസമായി വർധിപ്പിച്ചതാണ് 599 രൂപയുടെ പ്ലാൻ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :