അനുബന്ധ വാര്‍ത്തകള്‍
- എൻ്റെ കൂടെ ജീവിച്ചിരുന്നവർക്ക് പ്രശ്നമില്ല, അന്യൻ്റെ സ്വകാര്യതയിൽ തലയിടാൻ വരുന്നത് എന്തിനാണ്?
- ഡാറ്റ ഓർത്ത് ബുദ്ധിമുട്ടേണ്ട, ഇൻ്റർനെറ്റ് ഇല്ലാതെയും ജിമെയിൽ ഉപയോഗിക്കാം
- ഗൂഗിൾ മാപ്പ് ചതിച്ചു, കടത്തികൊണ്ടുപോയ സ്വർണവുമായി വന്നുപ്പെട്ടത് പോലീസിൻ്റെ മുൻപിൽ
- ഒരു വഴിക്ക് പോകാൻ എത്രരൂപ ടോളാകും, നേരത്തെ അറിയാൻ ഗൂഗിൾ മാപ്പ് സഹായിക്കും
- തൊഴിലിൽ ലിംഗവിവേചനം, 15,500 വനിതകൾക്ക് ഗൂഗിൾ നഷ്ടപരിഹാരമായി നൽകേണ്ടത് 920.8 കോടി
സ്വകാര്യത പ്രധാനം, ലൊക്കേഷൻ ഹിസ്റ്ററിക്ക് കടിഞ്ഞാണിട്ട് ഗൂഗിൾ
ഉപയോക്താക്കളുടെ ലൊക്കേഷൻ ഹിസ്റ്ററി ക്ലിയറാക്കുമെന്ന് ഗൂഗിൾ. ഗർഭച്ഛിദ്ര ക്ലിനിക്കുകൾ, ഗാർഹിക പീഡന അഭയകേന്ദ്രങ്ങൾ,സ്വകാര്യ സ്ഥലങ്ങൾ എന്നിവ സന്ദർശിച്ചാൽ ഇനി മറ്റുള്ളവർക്ക് അറിയാനാകില്ല. ആരെങ്കിലും ഈ സ്ഥലങ്ങൾ സന്ദർശിച്ചതായി സിസ്റ്റങ്ങൾ തിരിച്ചറിയുകയാണെങ്കിൽ ഉടൻ തന്നെ ലൊക്കേഷൻ ഹിസ്റ്ററിയിൽ നിന്ന് ഈ എൻട്രികൾ ഡിലീറ്റാക്കുമെന്ന് ഗൂഗിളിലെ സീനിയർ വൈസ് പ്രസിഡന്റ് ജെൻ ഫിറ്റ്‌സ്പാട്രിക് പറഞ്ഞു. അടുത്ത അപേഷനിൽ ഈ സെറ്റിങ്ങ്സ് പ്രാബല്യത്തിൽ വരും.
കഴിഞ്ഞയാഴ്ചയാണ് അമേരിക്കൻ സ്ത്രീകൾക്ക് ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശങ്ങൾ ഇല്ലാതാക്കാൻ യുഎസ് സുപ്രീം കോടതി തീരുമാനിച്ചത്. ഗർഭച്ഛിദ്രത്തിനുള്ള അവകാശം ഭരണഘടനാപരമായ അവകാശമായി പ്രഖ്യാപിച്ച 1973-ലെ വിധി, ഹൈക്കോടതി അസാധുവാക്കിയ പശ്ചാത്തലത്തിൽ യുഎസിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് ഗർഭച്ഛിദ്രത്തിനുള്ള അനുമതി സംബന്ധിച്ച വ്യക്തതയ്ക്കായി തിരയുന്നത്. ഇത് കണക്കിലെടുത്താണ് പുതിയ തീരുമാനം.